വീണ്ടും അച്ഛനും മകനും; അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വീണ്ടും അച്ഛനും മകനും; അരവിന്ദന്റെ അതിഥികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, നയന്‍ വണ്‍ സിക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഏറെ നാളുകള്‍ക്ക് ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും ഒരുമിച്ച് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ഇൌ ചിത്രത്തിന്റെ പ്രത്യേകത. നിഖില വിമല്‍, ഉര്‍വശി, വിജയരാഘവന്‍, പ്രേംകുമാര്‍, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, അജുവര്‍ഗീസ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പി ക്കുന്നത്. ഷാന്‍ റഹ്മാന്റെതാണ് സംഗീതം. എം. മോഹനന്‍ നേരത്തെ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഗ്രാമപശ്ചാതലത്തിലൂന്നിയുള്ളതാ യിരുന്നു. ഇതില്‍ കഥപറയുമ്പോള്‍ മികച്ച വിജയം നേടി. ശ്രീനിവാസനായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തിയിരുന്നു.
Adjust Story Font
16

