അമൃതാനന്ദമയിയുടെ ആലിംഗനത്തെ പ്രശംസിച്ച കന്യെ വെസ്റ്റിന് ഫോളോവേഴ്‍സിന്റെ ട്രോള്‍
അമൃതാനന്ദമയിയുടെ ആലിംഗനത്തെ പ്രശംസിച്ച കന്യെ വെസ്റ്റിന് ഫോളോവേഴ്‍സിന്റെ ട്രോള്‍
മൂന്നരക്കോടി ആളുകളെ ആലിംഗനം ചെയ്ത ആളാണ് അമൃതാനന്ദമായി എന്ന ട്വീറ്റ് ആണ് ട്രോളന്മാർ ഏറ്റെടുത്തത്.
അമൃതാനന്ദമയിയുടെ ആലിംഗനത്തെ പ്രശംസിച്ച് ട്വീറ്റ് ചെയ്ത പ്രശസ്ത റാപ്പർ കന്യെ വെസ്റ്റിന് ഫോളോവേഴ്സിന്റെ കളിയാക്കൽ. മൂന്നരക്കോടി ആളുകളെ ആലിംഗനം ചെയ്ത ആളാണ് അമൃതാനന്ദമായി എന്ന ട്വീറ്റ് ആണ് ട്രോളന്മാർ ഏറ്റെടുത്തത്.
ചില സമയങ്ങളിൽ നമ്മളെല്ലാം ആലിംഗനം ആഗ്രഹിക്കുന്നവരാണെന്നായിരുന്നു കന്യെ വെസ്റ്റിന്റെ ആദ്യ ട്വീറ്റ്. ഇതിന് പിന്നാലെ ആണ് അമ്മ മാതാ മൂന്നരക്കോടി പേരെ ആലിംഗനം ചെയ്തിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്തത്. ഒപ്പം അമൃതാനന്ദമായിയുടെ ചിത്രവും. നിമിഷങ്ങൾക്കൊടുവില്‍ ട്വീറ്റിന് പിന്നാലെ കൂടി ഫോളോവേഴ്സ്. ഹഗ് ലൈഫ് എന്ന് കളിയാക്കിക്കൊണ്ടായിരുന്നു ആദ്യം മറുപടികൾ എത്തിയത്. ഈ ആലിംഗനം എല്ലാം ആരാണ് എണ്ണുന്നത് എന്നായിരുന്നു മറ്റു ചിലരുടെ സംശംയം.
എന്നാല്‍ ഈ കളിയാക്കലുകൾക്കൊന്നും കന്യെ വെസ്റ്റ് മറുപടി നൽകിയിട്ടില്ല. എന്തായായും ലക്ഷക്കണക്കിന് പേരെ പോലെ അമൃതാനന്ദമയിയുടെ ആലിംഗനത്തില്‍ കന്യെ വെസ്റ്റും വീണു. 21 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ കാന്യെ വെസ്റ്റ് 21ാം നൂറ്റാണ്ടിലെ മികച്ച ഗായകരുടെ പട്ടികയില്‍ ഇടം നേടിയ റാപ്പറാണ്. 2005, 2015 വര്‍ഷങ്ങളില്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലും കന്യെ ഉണ്ടായിരുന്നു. നടി കിം കർദാഷിയാന്റെ ഭർത്താവു കൂടിയാണ് കന്യെ വെസ്റ്റ്.
Adjust Story Font
16