ശങ്കരാ നാദശരീരാ പരാ..ആരും അലിഞ്ഞു പോകും ഈ തെരുവ് ഗായകന്റെ പാട്ടു കേട്ടാല്‍
ശങ്കരാ നാദശരീരാ പരാ..ആരും അലിഞ്ഞു പോകും ഈ തെരുവ് ഗായകന്റെ പാട്ടു കേട്ടാല്‍
മുപ്പതിനായിരത്തിലധികം ഷെയറുകളും ലഭിച്ചു കഴിഞ്ഞു
ചാനലുകളെക്കാള്‍ കലാകാരന്‍മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നിലാണ് സോഷ്യല്‍ മീഡിയ. ചന്ദ്രലേഖ ഉള്‍പ്പെടെയുള്ള ഗായികമാരെ റെക്കോഡിംഗ് സ്റ്റുഡിയോയിലേക്ക് കൊണ്ടുവന്നതും സാമൂഹ്യമാധ്യമങ്ങളാണ്. ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും ഷെയര്‍ ചെയ്യുന്ന ചില പാട്ടുകള്‍ നമ്മെ ആസ്വാദ്യതയുടെ അങ്ങേയറ്റത്ത് എത്തിക്കുന്നവയുമാണ്. മുഷിഞ്ഞ വസ്ത്രവും ജട പിടിച്ച താടിയുമായി എസ്.പി ബാലസുബ്രഹ്മണ്യം അനശ്വരമാക്കിയ ശങ്കരാ നാദശരീരാപരാ എന്ന പാട്ട് പാടുന്ന ഒരു തെരുവ് ഗായകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ശ്രുതിയും താളവും തെറ്റാതെ വളരെ അനായാസമായി പാടുന്ന സുഗതന്‍ എന്ന തെരുവ് ഗായകന്റെ പാട്ട് ഫേസ്ബുക്കിലും യു ട്യൂബിലുമൊക്കെയായി പത്ത് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. മുപ്പതിനായിരത്തിലധികം ഷെയറുകളും ലഭിച്ചു കഴിഞ്ഞു.
എറണാകുളം അത്താണിയില്‍ ചെന്നാല്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ റോഡിലൂടെ പാട് നടക്കുന്ന സുഗതനെ കാണാം. എങ്കിലും ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പ്രദേശവാസികള്‍ക്കും അറിയില്ല. പാട്ട് ഹിറ്റായതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നും സുഗതനെ അന്വേഷിച്ച് പലരും അത്താണിയിലെത്തുന്നുണ്ട്. സുഗതന് പാടാന്‍ വേദിയൊരുക്കാനും താമസ സൌകര്യം ഒരുക്കാനുമുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
Adjust Story Font
16