അതീജിവനത്തിന്റെ കഥയുമായി ബാക്ക് ടു ലൈഫ്
അതീജിവനത്തിന്റെ കഥയുമായി ബാക്ക് ടു ലൈഫ്
സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഇരിങ്ങാലക്കുട സ്വദേശിയായ സിധില്‍ സുബ്രഹ്മണ്യനാണ്
അനുയോജ്യരുടെ അതിജീവനങ്ങളുടെ കഥയുമായി ഒരു മലയാള ചിത്രം വരുന്നു. പരമ്പരാഗത സിനിമാ സങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു ഫോര്‍മാറ്റിലാണ് ബാക്ക് ടു ലൈഫ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
മനുഷ്യന്റെ ചൂഷണങ്ങള്‍ക്ക് വിധേയമായി സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, പ്രകൃതിയുടെ പ്രത്യാക്രമണങ്ങളില്‍, മാനവരാശി തന്നെ ഇല്ലാതായി കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് ബാക്ക് ടു ലൈഫ് സഞ്ചരിക്കുന്നത്. എണ്‍പത് ശതമാനം വിഎഫ്എക്സ് സപ്പോര്‍ട്ട് ചെയ്യുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഇരിങ്ങാലക്കുട സ്വദേശിയായ സിധില്‍ സുബ്രഹ്മണ്യനാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മാസങ്ങള്‍ ചെലവഴിച്ചാണ് ചിത്രത്തിന്റെ ഗ്രാഫിക്സ് ജോലികള്‍ പൂര്‍ത്തീകിരച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ മിനോണ്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മിനോണ്‍ എത്തുന്നത്. കൂടാതെ ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രകാശ് വേലായുധനാണ് ക്യാമറ. ടീം മീഡിയയുടെ ബാനറില്‍ ഇന്‍ഫോപ്രിസം, റാം എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Adjust Story Font
16