അങ്കമാലി മാങ്ങാക്കറി കണ്ടിട്ടുണ്ടോ..?ഇല്ലെങ്കില്‍ അരിസ്റ്റോ സുരേഷിന്റെ ഈ പാട്ട് കേട്ടോളൂ
അങ്കമാലി മാങ്ങാക്കറി കണ്ടിട്ടുണ്ടോ..?ഇല്ലെങ്കില്‍ അരിസ്റ്റോ സുരേഷിന്റെ ഈ പാട്ട് കേട്ടോളൂ
ഒരു കല്യാണ വീടിന്റെ പശ്ചാത്തലത്തിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്
മുത്തേ പൊന്നേ പിണങ്ങല്ലേ...ഇനിയും മാറിയിട്ടില്ല ഈ പാട്ട് തീര്‍ത്ത തരംഗം. അരിസ്റ്റോ സുരേഷ് എഴുതി ഈണമിട്ട് പാടിയ പാട്ട് അത്രക്കും ഹൃദ്യമായിരുന്നു. അരിസ്റ്റോയുടെ മറ്റൊരു പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ക്യൂബന്‍ കോളനി എന്ന ചിത്രത്തിന് വേണ്ടി സുരേഷ് പാടിയ അങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ എന്ന പാട്ട് ഒരിക്കല്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും.
ഒരു കല്യാണ വീടിന്റെ പശ്ചാത്തലത്തിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. വിവാഹത്തലേന്നുള്ള വീട്ടിലെ ആഘോഷങ്ങള്‍. പോര്‍ക്ക് പോലെ അങ്കമാലിയുടെ രുചിപ്പെരുമകളില്‍ പ്രധാനിയായ മാങ്ങാക്കറി ഉണ്ടാക്കുന്ന രീതിയും ഗാനത്തില്‍ ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. ഡബിള്‍ പോക്കറ്റ് ഷര്‍ട്ടും പാന്റും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ച് കിടിലന്‍ സ്റ്റൈലിലാണ് സുരേഷ് പാട്ട് പാടിയിരിക്കുന്നത്. മനോജ് വര്‍ഗ്ഗീസ് ആണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത്. അലോഷ്യ കാവുംപുറത്താണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
അങ്കമാലി ഡയറീസിന് ശേഷം അങ്കമാലിയുടെ പശ്ചാത്തലത്തിലുള്ള സിനിമയാണ് ക്യൂബന്‍ കോളനി. നവാഗതനായ മനോജ് വര്‍ഗീസാണ് സംവിധാനം. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാക്ഷണവും മനോജിന്റേത് തന്നെയാണ്.ഹാലി ആൻ ഗ്രൂപ്പ് പ്രൊഡക്ഷൻ ഹൗസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ക്യാമറ -സിനോജ് പി. അയ്യപ്പൻ,എഡിറ്റിങ് - ജോവിൻ ജോൺ,സംഗീതം - അലോഷ്യ കാവുമ്പുറത്ത്,സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് - ബിബിൻ ദേവ്,ആർട്ട് - കൃപേഷ് അയ്യപ്പൻകുട്ടി,കോസ്റ്റ്‌റൂം - ലസിത പ്രദീപ്, മേക്കപ് - മനോജ് അങ്കമാലി,സ്റ്റിൽസ് - സൻജു വർക്കി,വി.എഫ്.എക്സ് - ഇന്ദ്രജിത്ത്,ഉണ്ണി പാലിയത്ത്,പ്രൊഡകഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ .
Adjust Story Font
16