Quantcast

ലോമകമെമ്പാടുമുള്ള അമ്മമാര്‍ക്കായി ബിജിബാലിന്റെ മക്കളുടെ ഗാനോപഹാരം

MediaOne Logo

Jaisy

  • Published:

    2 Jun 2018 4:56 AM GMT

ലോമകമെമ്പാടുമുള്ള അമ്മമാര്‍ക്കായി ബിജിബാലിന്റെ മക്കളുടെ ഗാനോപഹാരം
X

ലോമകമെമ്പാടുമുള്ള അമ്മമാര്‍ക്കായി ബിജിബാലിന്റെ മക്കളുടെ ഗാനോപഹാരം

ബിജിബാലിന്റെ മകന്‍ ദേവദത്താണ് ഈ ഗാനത്തിന്റെ സംഗീതസംവിധായകന്‍

സംഗീതസംവിധായകന്‍ ബിജിബാലിന്റെ മക്കള്‍ ആലപിച്ച ഗാനം പുറത്തിറങ്ങി.. കൈ പിടിച്ച് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം അമ്മമാര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ മകന്‍ ദേവദത്താണ് ഈ ഗാനത്തിന്റെ സംഗീതസംവിധായകന്‍.

വികാരങ്ങളാണ് കലയായി പരിണമിക്കുന്നതെന്ന് പറഞ്ഞാണ് ബോധി സൈലന്റ് സ്കേപ് , കൈ പിടിച്ച് എന്ന ഗാനം അവതരിപ്പിച്ചത്. ബിജിബാലിന്റെ മക്കളായ ദേവദത്തും ദയയും ബിജിബാലിന്റെ സഹോദരന്റെ മകള്‍ ലോലയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

ദേവദത്ത് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. ലോല വരികള്‍ എഴുതിയിരിക്കുന്നു. അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞുപോയ അമ്മയുടെ ഓര്‍മകളില്‍ ആലപിച്ച ഗാനം ലോകത്തെങ്ങുമുള്ള അമ്മമാര്‍ക്കായാണ് കുട്ടികള്‍ സമര്‍പ്പിച്ചത്. ഗാനത്തിന്റെ വയലിന്‍ ചെയ്തത് ബിജിബാലാണ്. സന്ദീപ് മോഹന്‍ ഗിത്താര്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഒന്നര മാസം മുന്‍പാണ് ബിജിബാലിന്റെ ഭാര്യയും നര്‍ത്തകിയുമായിരുന്ന ശാന്തി ബിജിബാല്‍ മരിച്ചത്.

TAGS :

Next Story