ഇനി മഹിഷ്മതിയിലേക്ക് യാത്ര പോകാം
ഇനി മഹിഷ്മതിയിലേക്ക് യാത്ര പോകാം
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് മഹിഷ്മതിയുടെ സെറ്റ് ഒരുക്കിയത്. 100 ഏക്കറിലായി മഹിഷ്മതി നിര്‍മിക്കാന്‍ 60 കോടി രൂപ ചെലവായി.
ബാഹുബലി ആരാധകര്‍ക്ക് ഇനി മഹിഷ്മതി നേരില്‍ കാണാം. ബാഹുബലിയുടെ സെറ്റ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് മഹിഷ്മതിയുടെ സെറ്റ് ഒരുക്കിയത്. 100 ഏക്കറിലായി മഹിഷ്മതി നിര്‍മിക്കാന്‍ 60 കോടി രൂപ ചെലവായി. മലയാളിയായ സാബു സിറിലാണ് മഹിഷ്മതി രൂപകല്‍പന ചെയ്തത്.
മഹിഷ്മതി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനം റാമോജി അധികൃതരാണെടുത്തതെന്ന് നിര്‍മ്മാതാവ് ശോഭു യര്‍ലഗദ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് തങ്ങളെ റാമോജി അധികൃതര്‍ സമീപിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെന്നും നിര്‍മാതാവ് പറഞ്ഞു.
ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൌകര്യമുണ്ട്. 2349 രൂപയുടെ പ്രീമിയം ടിക്കറ്റെടുത്താല്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മഹിഷ്മതി ചുറ്റിക്കാണാം. 1250 രൂപയുടെ ജനറല്‍ ടിക്കറ്റാണെങ്കില്‍ രാവിലെ 9 മുതല്‍ രണ്ടര മണിക്കൂര്‍ മഹിഷ്മതിയില്‍ കറങ്ങാം. 1000 ഏക്കറുള്ള റാമോജിയിലെ മറ്റ് ചില സ്ഥലങ്ങളില്‍ കൂടി ഈ ടിക്കറ്റ് ഉപയോഗിച്ച് പ്രവേശിക്കാം.
Adjust Story Font
16