Quantcast

ന്യൂഡിന് കത്രിക വെയ്ക്കാതെ പ്രദര്‍ശന അനുമതി

MediaOne Logo

Sithara

  • Published:

    2 Jun 2018 4:58 AM GMT

ന്യൂഡിന് കത്രിക വെയ്ക്കാതെ പ്രദര്‍ശന അനുമതി
X

ന്യൂഡിന് കത്രിക വെയ്ക്കാതെ പ്രദര്‍ശന അനുമതി

സിബിഎഫ്സിയിലേക്ക് പുതിയതായി എത്തിയ ജൂറി അംഗം വിദ്യാ ബാലനും മറ്റ് അംഗങ്ങളും സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.

വിവാദചിത്രം ന്യൂഡിന് സെൻസര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. രംഗങ്ങളൊന്നും ഒഴിവാക്കാതെ എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി നിയോഗിച്ച വിദ്യാ ബാലന്‍ അധ്യക്ഷയായ നിരീക്ഷണ കമ്മിറ്റിയാണ് ന്യൂഡിന് പ്രദര്‍ശനാനുമതി നല്‍കിയത്. സിബിഎഫ്സിയിലേക്ക് പുതിയതായി എത്തിയ ജൂറി അംഗം വിദ്യാ ബാലനും മറ്റ് അംഗങ്ങളും സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. സിനിമയിലെ ഒരു രംഗം പോലും നീക്കം ചെയ്യാനില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നൽകി പ്രദര്‍ശിപ്പിക്കാമെന്നും കമ്മിറ്റി ശിപാർശ ചെയ്യുകയായിരുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് ന്യൂഡിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ആക്ഷേപകരമായ ഉള്ളടക്കമാണ് സിനിമയിലുള്ളതെന്നായിരുന്നു കമ്മിറ്റിയുടെ നിരീക്ഷണം. ഇതേ തുടര്‍ന്ന് ഗോവ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ന്യൂഡ് പ്രദര്‍ശിപ്പിക്കാനായില്ല. ഇക്കാര്യം വിവാദമാവുകയും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് വിദ്യാ ബാലന്‍ അധ്യക്ഷയായ പ്രത്യേക ജൂറിക്ക് മുന്‍പില്‍ സിനിമ പ്രദര്‍ശിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നൽകിയത്.

രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡ് മുംബൈയിലെ ഒരു ആര്‍ട് സ്കൂളിലെ മോഡലിന്റെ കഥ പറയുന്നു. സിനിമക്ക് പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സംവിധായകൻ രവി ജാദവ് നന്ദി അറിയിച്ചു.

TAGS :

Next Story