ഗ്രാമിയില്‍ തിളങ്ങി ബ്രൂണോ മാഴ്‌സും 24കെ മാജിക്കും
ഗ്രാമിയില്‍ തിളങ്ങി ബ്രൂണോ മാഴ്‌സും 24കെ മാജിക്കും
ബ്രൂണോയുടെ 24 കെ മാജികാണ് റെക്കോര്‍ഡ് ഓഫ് ദ ഇയറും ആല്‍ബം ഓഫ് ദ ഇയറും
അറുപതാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സോങ് ഓഫ്ദ ഇയര്‍, ആല്‍ബം ഓഫ് ദ ഇയര്‍, റെക്കോര്‍ഡ് ഓഫ് ദ ഇയര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി ബ്രൂണോ മാഴ്‌സ് ഗ്രാമിയിലെ മിന്നും താരമായി.
ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമായത് അമേരിക്കക്കാരനായ ബ്രൂണോ മാര്‍സായിരുന്നു. ബ്രൂണോയുടെ 24 കെ മാജികാണ് റെക്കോര്‍ഡ് ഓഫ് ദ ഇയറും ആല്‍ബം ഓഫ് ദ ഇയറും. ദാറ്റ്‌സ് വാട്ട് ഐ ലൈകിലൂടെ സോങ്ഓഫ് ദ ഇയറിനുള്ള ഗ്രാമിയും ബ്രൂണോ സ്വന്തമാക്കി. ഷെയ്പ്പ് ഓഫ് യു വിലൂടെ ബെസ്റ്റ് പോപ് സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി എഡ് ഷീരന് ലഭിച്ചു. എഡ് ഷീരന്റെ ഡിവൈഡാണ് മികച്ച പോപ് വോക്കല്‍ ആല്‍ബം മികച്ച നവാഗത സംഗീതജ്ഞക്കുള്ള പുരസ്‌കാരം അലസിയെ കാര സ്വന്തമാക്കി.
മികച്ച റാപ് പെര്‍ഫോമന്‍സ്, മികച്ച റാപ് ആല്‍ബം തുടങ്ങിയവയ്ക്കുള്ള ഗ്രാമി കെന്‍ഡ്രിക്ക് ലാമര്‍ നേടി. 84 വിഭാഗങ്ങളിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോപ് സംഗീത ശാഖയക്ക് പുറമെ ഹിപ് ഹോപ് ആര്‍ ആന്‍ ബി വിഭാഗത്തിലുള്ള പാട്ടുകളും ഗായകരും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരുന്നു.
Adjust Story Font
16