വീണ്ടും സിവ; ഇത്തവണ കണികാണും നേരം എന്ന ഗാനം
വീണ്ടും സിവ; ഇത്തവണ കണികാണും നേരം എന്ന ഗാനം
ഒട്ടും സുഖമില്ല, എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ന ഗാനം ആലപിച്ച് ശ്രദ്ധനേടിയ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവ വീണ്ടുമൊരു മലയാള ഗാനവുമായി രംഗത്ത്. കണികാണും നേരം എന്ന് തുടങ്ങുന്ന ഭക്തിഗാനമാണ് സിവ ഇത്തവണ ആലപി ച്ചിരിക്കുന്നത്. ഒട്ടും സുഖമില്ല എങ്കിലും പാടുന്നു എന്ന ക്യാപ്ഷനോടെ സിവയുടെ ഇന്‍സ്റ്റാഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് കുഞ്ഞു സിവ. വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. വിവിധ ഫേസ്ബുക്ക് പേജുകളില്‍ ഗാനം പൊടിപൊടിക്കുന്നുണ്ട്. അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ന ഗാനം ആലപിച്ചപ്പോള്‍ മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആരാണ് ധോണിയുടെ മകള്‍ക്ക് മലയാളം ഗാനം പഠിപ്പിച്ച് കൊടുക്കുന്നതെന്ന തരത്തില്‍ ചര്‍ച്ചയും നടന്നിരുന്നു.
Adjust Story Font
16