സാങ്കേതിക മികവില്‍ പുലിമുരുകനെ കടത്തിവെട്ടാന്‍ നീരാളി; റിലീസ് ജൂണ്‍ 14ന്
സാങ്കേതിക മികവില്‍ പുലിമുരുകനെ കടത്തിവെട്ടാന്‍ നീരാളി; റിലീസ് ജൂണ്‍ 14ന്
മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ആകും നീരാളിയിൽ ഉണ്ടാവുക
മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂണ്‍ 14നാണ് സിനിമയുടെ റിലീസ്. ഗ്രാഫിക്സിന്റെ കാര്യത്തില്‍ നീരാളി, പുലിമുരുകനെ മറികടക്കുമെന്നാണ് സൂചനകൾ.
മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നീരാളിയുടെ എഡിറ്റിങ് പൂര്‍ത്തിയായി. സംവിധായകന്‍ അജോയ് വര്‍മയുടെ നേതൃത്വത്തില്‍ മുംബൈയിലാണ് ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പൂര്‍ത്തിയാക്കി നീരാളി ജൂണ്‍ 14ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.
മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ആകും നീരാളിയിൽ ഉണ്ടാവുക. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സാകും ചിത്രത്തിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി സിനിമ നിര്‍മ്മിക്കാൻ ചെലവാകുന്ന തുകയോളം വരും നീരാളിയുടെ ഗ്രാഫിക്സിനായി മാത്രം ചെലവഴിക്കുന്നത് എന്നാണ് സൂചന.
നിലവില്‍ പുലിമുരുകനാണ് മലയാളത്തില്‍ ഏറ്റവും അധികം പണംമുടക്കി ഗ്രാഫിക്സ് ചെയ്ത ചിത്രം. ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളില്‍ ഒന്നായ ആഫ്‌റ്റർ ആണ് നീരാളിയുടെ ഗ്രാഫിക്സ് വർക്കുകൾ ഏറ്റെടുത്തത്. ഒരു ട്രാവൽ സ്റ്റോറിയായ നീരാളി അഡ്വെഞ്ചര്‍ ത്രില്ലറാണെന്ന് സംവിധായകന്‍ അജോയ് വര്‍മ പറഞ്ഞിരുന്നു. പ്രശ്നങ്ങളിൽ കുടുങ്ങിപ്പോകുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത്.
വിഎഫ്എക്സ് ജോലികൾ ഉള്ളതിനാല്‍ ബോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് നീരാളിയുടെ ഛായാഗ്രഹണം അടക്കമുള്ള ജോലികൾ ചെയ്തത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മുംബൈ ആയിരുന്നു.
Adjust Story Font
16