തമിഴില്‍ അടുത്ത സൂപ്പര്‍ഹിറ്റൊരുക്കാന്‍ ലാല്‍; ഇത്തവണ സൂര്യക്കൊപ്പം
തമിഴില്‍ അടുത്ത സൂപ്പര്‍ഹിറ്റൊരുക്കാന്‍ ലാല്‍; ഇത്തവണ സൂര്യക്കൊപ്പം
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്
ഇളയദളപതിയോടൊപ്പം അഭിനയിച്ച ജില്ല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. ഇത്തവണ സൂര്യയ്ക്കൊപ്പമാണ് ലാല്‍ തമിഴിലെത്തുന്നത്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത് . ആനന്ദ് തന്നെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.
ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 25ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, ഹൈദരാബാദ്, ലണ്ടന്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍. ഹാരിസ് ജയരാജാണ് സംഗീതം. ഗാനങ്ങളുടെ റെക്കോഡിംഗ് പൂര്‍ത്തിയായതാണ് സൂചന.
We are very much Honoured to have my lovely Hero @Mohanlal and Charming @Suriya_offl together in our next film. @LycaProductions pic.twitter.com/bOhAKPcQuu
— anand k v (@anavenkat) May 10, 2018
അയന്‍, കോ, മാട്രാന്‍, കാവന്‍ എന്നീ ചിത്രങ്ങളുടെ സംവിധാനം ആനന്ദാണ്. ലാല്‍ നായകനായ തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം എന്നീ സൂപ്പര്‍ഹിറ്റുകളുടെ ക്യാമറാമാനും ആനന്ദായിരുന്നു. തേന്‍മാവിലെ കൊമ്പത്തിലെ ഛായാഗ്രഹണത്തിന് മികച്ച ക്യാമാറാമാനുള്ള ദേശീയ പുരസ്കാരവും ആനന്ദിന് ലഭിച്ചിരുന്നു.
Adjust Story Font
16