Quantcast

ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; തലൈവിയാകാന്‍ രമ്യയും കീര്‍ത്തിയും

MediaOne Logo

Jaisy

  • Published:

    3 Jun 2018 6:49 AM GMT

ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; തലൈവിയാകാന്‍ രമ്യയും കീര്‍ത്തിയും
X

ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; തലൈവിയാകാന്‍ രമ്യയും കീര്‍ത്തിയും

എംജിആറായി മമ്മൂട്ടി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സംഭവബഹുലമായ ജീവിതം സിനിമയാകുന്നു. രമ്യാകൃഷ്ണനും കീര്‍ത്തി സുരേഷുമാണ് പ്രധാന റോളുകളിലേക്ക് പരിഗണിക്കപ്പെടുന്നത്. മഹാനടി എന്ന ചിത്രത്തില്‍ പഴയകാല നടി സാവിത്രിയായി ഉജ്ജ്വല പ്രകടനം കാഴ്ച വച്ചതാണ് കീര്‍ത്തിയെ ഈ റോളിലേക്ക് പരിഗണിക്കാന്‍ കാരണം. എങ്കിലും രമ്യാ കൃഷ്ണനാണ് ജയലളിതയാകാന്‍ ഏറ്റവും യോജിച്ചതെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. എംജിആറായി മമ്മൂട്ടി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാഷ്ട്രീയത്തിലെത്തുന്നതിന് മുന്‍പ് തമിഴകത്ത് തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു പുരട്ച്ചി തലൈവി എന്ന ജയലളിത. തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.രാമചന്ദ്രനാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. 1984–89 കാലഘട്ടത്തിൽ ജയലളിത തമിഴ് നാട്ടിൽ നിന്നും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എം.ജി.ആറിന്റെ മരണ ശേഷം, പാർട്ടിയിലെ അനിഷേധ്യ ശക്തിയായി അവർ മാറി. ജാനകീ രാമചന്ദ്രനു ശേഷം തമിഴ് നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്തു. 1972 ൽ തമിഴ് നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകുകയുണ്ടായി. 1999 ൽ മദ്രാസ് സർവ്വകലാശാല ബഹുമാന പുരസ്സരം ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു. 2016 ഡിസംബര്‍ 5നാണ് ജയലളിത അന്തരിച്ചത്.

TAGS :

Next Story