യു ട്യൂബില്‍ 290 കോടിയിലധികം പേര്‍ കണ്ട പാട്ട്!
യു ട്യൂബില്‍ 290 കോടിയിലധികം പേര്‍ കണ്ട പാട്ട്!
സൈയുടെ ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബത്തിന്റെ അഞ്ച് വര്‍ഷത്തെ റെക്കോഡാണ് തകര്‍ത്തത്
ഏറ്റവുമധികം ആളുകള്‍ കണ്ട യു ട്യൂബ് വീഡിയോ എന്ന റെക്കോഡ് ഇനി വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ എന്ന ഇംഗ്ലീഷ് ഗാനത്തിന് സ്വന്തം. ദക്ഷിണ കൊറിയന്‍ ഗായകനായ സൈയുടെ ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബത്തിന്റെ അഞ്ച് വര്‍ഷത്തെ റെക്കോഡാണ് തകര്‍ത്തത്.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എന്ന ഹോളിവുഡ് സിനിമയിലെ നായകന്‍മാരില്‍ ഒരാളായ പോള്‍ വാക്കറിനെ അനുസ്മരിച്ചു കൊണ്ടുള്ളതാണ് ഗാനം. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ലെ ക്ലോസിങ് ക്രെഡിറ്റിലെ ഗാനമാണ് ഇപ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ യു ട്യൂബ് ഹിറ്റായി മാറിയിരിക്കുന്നത്. 290 കോടിയിലധം പേരാണ് ഈ ഗാനം കണ്ടിരിക്കുന്നത്. ഇന്നും പോള്‍ വാക്കര്‍ ആരാധക ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഈ റെക്കോഡ് . 2013 നവംബര്‍ 30 ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാറപകടത്തിലാണ് പോള്‍ മരിച്ചത്.
ദക്ഷിണ കൊറിയന്‍ ഗായകന്‍ സൈയുടെ ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബം കഴിഞ്ഞ 5 വര്‍ഷമായി നിലനിര്‍ത്തിപ്പോന്ന റെക്കോഡാണ് ഇതോടെ തകര്‍ന്നത്. 290 കോടിയിലധികം പേരാണ് ഈ ഗാനം ഇതിനോടകം കണ്ടത്.
Adjust Story Font
16