ദയാബായിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ദയാബായിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ആലപ്പുഴ സ്വദേശിയായ ശ്രീവരുണാണ് സംവിധായകന്‍
പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം സിനിമയാകുന്നു. വര്‍ണവിവേചനവും പരിസ്ഥിതിയും ആദിവാസിപ്രശ്‌നങ്ങളും പ്രമേയമാകുന്ന സിനിമയുടെ ആദ്യഘട്ടം മധ്യപ്രദേശില്‍ ചിത്രീകരിച്ചു കഴിഞ്ഞു. ആലപ്പുഴ സ്വദേശിയായ ശ്രീവരുണാണ് സംവിധായകന്‍. ദയാബായി താമസിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലും മുംബൈ, കൊല്‍ക്കത്ത, ജന്മദേശമായ കോട്ടത്തത്തുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഹിന്ദിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബംഗാളി നടിയും മോഡലുമായ ബിദിത ബാഗ് ആണ് ദയാബായിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. ദയാബായി എന്ന പേരില്‍ തന്നെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക.
കോട്ടയം ജില്ലയില്‍ പാലായ്ക്കു സമീപമുള്ള പൂവരണിയില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായാണ് മേഴ്‌സി മാത്യു എന്ന ദയബായി ജനിച്ചത്. 1958ല്‍ ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ ചേര്‍ന്നെങ്കിലും പരിശീലനം പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് കോണ്‍വെന്റ് ഉപേക്ഷിച്ച് ബീഹാറിലെ ഗോത്രവര്‍ഗമേഖലയായ മഹോഡയില്‍ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു ദയാബായി.
Adjust Story Font
16