Quantcast

ഓസ്കറില്‍ ഇന്ത്യക്കായി ന്യൂട്ടണ്‍ മത്സരിക്കും

MediaOne Logo

Sithara

  • Published:

    4 Jun 2018 6:46 PM GMT

ഓസ്കറില്‍ ഇന്ത്യക്കായി ന്യൂട്ടണ്‍ മത്സരിക്കും
X

ഓസ്കറില്‍ ഇന്ത്യക്കായി ന്യൂട്ടണ്‍ മത്സരിക്കും

90മത് ഓസ്കര്‍ പുരസ്കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അമിത് വി മസുര്‍ക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ന്യൂട്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു.

90മത് ഓസ്കര്‍ പുരസ്കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അമിത് വി മസുര്‍ക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ന്യൂട്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. വിദേശഭാഷാ ഇനത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തത്. രാജ്കുമാര്‍ റാവു നായകനായ ചിത്രം ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘട്ടനമാണ് ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുന്നത്.

റിലീസ് ദിനത്തില്‍ തന്നെയാണ് ഓസ്കര്‍ അവാര്‍ഡിനായുള്ള തെരഞ്ഞെടുപ്പ് വാര്‍ത്ത അണിയറ പ്രവര്‍ത്തകരെ തേടിയെത്തിയിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ സി വി റെഡ്ഡി തലവനായ ഓസ്കര്‍ തെരഞ്ഞെടുപ്പ് സമിതിയാണ് 26 സിനിമകളില്‍ നിന്നും ന്യൂട്ടനെ തെരഞ്ഞെടുത്തത്. മികച്ച സിനിമക്കുള്ള വിദേശ ഭാഷ വിഭാത്തിലാണ് ന്യൂട്ടന്‍ മത്സരിക്കുക. ഓസ്കറിലേക്ക് മത്സരിക്കാന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് രാജ്കുമാര്‍ റാവു ട്വിറ്ററില്‍ കുറിച്ചു. സമീപകാലത്ത് കണ്ടതില്‍ വെച്ച് ന്യൂട്ടന്‍ ഒരു മികച്ച രാഷ്ട്രീയ ഹാസ്യമാണെന്നാണ് തെരഞ്ഞെടുപ്പ് സമിതി ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ഛത്തീസ്ഗഡിലെ നക്സല്‍ ബാധിത പ്രദേശത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ന്യൂട്ടന്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരന് ഉണ്ടാകുന്ന അനുഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മാവോയിസ്റ്റുകളും ഭരണകൂടവും തമ്മിലുള്ള സംഘട്ടനങ്ങള്‍ ആക്ഷേപഹാസ്യ രൂപേണ അമിത് മസുര്‍ക്കര്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.

‌പങ്കജ് ത്രിപാദി, അഞ്ജലി പാട്ടീല്‍, രഘുവീര്‍ യാദവ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഇത് നാലാം തവണയാണ് ഇന്ത്യയില്‍‌ നിന്നും ചിത്രം വിദേശഭാഷാ ഇനത്തിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. നേരത്തെ മദര്‍ ഇന്ത്യ, സലാം ബോംബെ, ലഗാന്‍ എന്നിവ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ജനുവരി 23നാണ് ഓസ്കര്‍ പുരസ്കാരത്തിനുള്ള അന്തിമ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കുക. അന്തിമ ലിസ്റ്റിലെ അഞ്ചെണ്ണത്തില്‍ ന്യൂട്ടന്‍ ഇടംപിടിക്കുമോ എന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്. മാര്‍ച്ച് നാലിനാണ് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം.

TAGS :

Next Story