Quantcast

കാന്‍സ് ചലച്ചിത്ര മേളക്ക് തിരശ്ശീല വീണു

MediaOne Logo

Jaisy

  • Published:

    4 Jun 2018 3:17 PM GMT

കാന്‍സ് ചലച്ചിത്ര മേളക്ക് തിരശ്ശീല വീണു
X

കാന്‍സ് ചലച്ചിത്ര മേളക്ക് തിരശ്ശീല വീണു

ജാപ്പനീസ് ചിത്രം ഷോപ്പ്‌ലിഫ്റ്റേഴ്സിനാണ് പാം ഡി ഓര്‍ പുരസ്കാരം

71ാമത് കാന്‍സ് ചലച്ചിത്ര മേളക്ക് തിരശ്ശീല വീണു. ജാപ്പനീസ് ചിത്രം ഷോപ്പ്‌ലിഫ്റ്റേഴ്സിനാണ് പാം ഡി ഓര്‍ പുരസ്കാരം. വിഖ്യാത സംവിധായകന്‍ ഗൊദാര്‍ഥിന്റെ ഇമേജ് ബുക്ക് പ്രത്യേക പാം ഡി ഓര്‍ പുരസ്കാരത്തിന് അര്‍ഹമായി.

21 മത്സര ചിത്രങ്ങളില്‍ നിന്ന് കേറ്റ് ബ്ലാന്‍ഷെറ്റ് അധ്യക്ഷയായ ജൂറിയാണ് ഹിരോകാസു കോറേഡ സംവിധാനം ചെയ്ത ഷോപ്പ് ലിഫ്റ്റേഴ്സിനെ പാംഡിഓറിനായി തെരഞ്ഞെടുത്തത്. പ്രശസ്തം സംവിധായകന്‍ ഗോദാര്‍ദിന്റെ ഇമേജ് ബുക്ക് പാംഡിഓര്‍ പ്രത്യേക പുരസ്കാരം നേടി.സ്പൈക്ക് ലീയുടെ ബ്ലാക്ക്ക്ലാന്‍സ്മാനാണ് ഗ്രാന്‍പ്രിക്സ് . ലെബനീസ് ചിത്രം കാപ്പര്‍നോമിനാണ് ജൂറിയുടെ പുരസ്കാരം. ഡോഗ്മാനിലൂടെ മാര്‍സെല്ലോ ഫോന്റെ മികച്ച നടനും ആയ്കയിലൂടെ സമാല്‍ യെസ്ലിയാമോവ നടിയുമായി. കോള്‍ഡ് വാറൊരുക്കിയ പവേല്‍ പൌളികോസ്കിയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. കാമറ ഡി ഓര്‍ പുരസ്കാരം ഗേളിനാണ് . ആള്‍ ദീസ് ക്രിയേച്ചര്‍ ആണ് മികച്ച ഹ്രസ്വചിത്രം. അവാര്‍ഡ് പ്രഖ്യാപനത്തോടെ 12 ദിവസം നീണ്ടു നിന്ന ചലച്ചിത്ര മാമാങ്കത്തിന് വിരാമമായി .

TAGS :

Next Story