തിയേറ്ററുടമകളുടെ സംഘടനയില്‍ പിളര്‍പ്പ്
എക്സിബിറ്റേഴ്സ് ഫെഡറേഷന് ബദലായി പുതിയ സംഘടന. നിര്‍മ്മാതാക്കള്‍ നേതൃത്വം നല്‍കുന്ന സംഘടന ഇന്ന് പ്രഖ്യാപിക്കും
തിയ്യേറ്റര്‍ ഉടമകളുടെ പുതിയ സംഘടനക്ക് രൂപം നല്‍കാന്‍ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. എക്സിബിറ്റേഷ്സ് ഫെഡറേഷനിലെ 45 ഓളം തിയ്യേറ്ററുകള്‍ പുതിയ സംഘടനയക്കൊപ്പമുണ്ടെന്ന് വിതരണക്കാരുടെ സംഘടന അവകാശപ്പെട്ടു. അതേസമയം സംഘടനയെ പിളര്‍ത്താന്‍ നടന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.
തിയ്യേറ്റര്‍ വിഹിതത്തെ ചൊല്ലിയാരംഭിച്ച സിനിമ പ്രതിസന്ധി രൂക്ഷമായതോടെയാണ് തിയ്യേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയക്ക് രൂപം നല്‍കാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. എന്നാലിത് എക്സിബിറ്റേഷ്സ് ഫെഡറേഷനെ പിളര്‍ത്തിയല്ല രൂപീകരിക്കുന്നതെന്നാണ് ഇവരുടെ വാദം.
നടനും നിര്‍മാതാവുമായ ദിലീപ് പുതിയ സംഘടനയ്ക്കൊപ്പമുണ്ട്. നേരത്തെ ദിലീപ് സംഘടനയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു.
പുതിയ സംഘടനയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകും. 19ന് മലയാള സിനിമ പുതിയ സംഘടനയ്ക്കൊപ്പമുള്ള തിയ്യേറ്ററുകളിലാവും റിലീസ് ചെയ്യുകയെന്ന സൂചനയും സിയാദ് കോക്കര്‍ നല്‍കി.
Adjust Story Font
16