ചലച്ചിത്ര ഗാനശാഖയില്‍ കോപ്പിയടി എക്കാലത്തുമുണ്ട്: എം ജയചന്ദ്രന്‍
ചലച്ചിത്ര ഗാനശാഖയില്‍ കോപ്പിയടി എക്കാലത്തുമുണ്ട്: എം ജയചന്ദ്രന്‍
മലയാള ചലച്ചിത്ര ഗാന ശാഖയില്‍ എക്കാലത്തും കോപ്പിയടി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
പാട്ടിന് പൂര്‍ണത കുറവായതിനാലാണ് നോട്ടം എന്ന സിനിമയില്‍ പി ജയചന്ദ്രന്‍ പാടിയ പാട്ട് ഉപയോഗിക്കാതിരുന്നതെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. അതില്‍ അദ്ദേഹത്തിന് വിഷമമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായും ജയചന്ദ്രന്‍ പറഞ്ഞു. മലയാള ചലച്ചിത്ര ഗാന ശാഖയില്‍ എക്കാലത്തും കോപ്പിയടി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ച നോട്ടം എന്ന ചിത്രത്തിലെ ഈ പാട്ട് ആദ്യം പി ജയചന്ദ്രനായിരുന്നു ആലപിച്ചിരുന്നത്. എന്നാല്‍ എം ജയചന്ദ്രന്റെ ശബ്ദത്തിലാണ് പാട്ട് പുറത്തിറങ്ങിയത്. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്നായിരുന്നു ഗായകന്‍ പി ജയചന്ദ്രന്റെ ഏകാന്തപഥികന്‍ ഞാന്‍ എന്ന ആത്മകഥയിലൂടെ പറയുന്നത്. ഇതിനുള്ള വിശദീകരണവും അദ്ദേഹം നല്‍കി. സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തില്‍ പാടാന്‍ ജയചന്ദ്രനെ വിളിച്ചപ്പോഴുണ്ടായ അനുഭവവും എം ജയചന്ദ്രന്‍ പങ്കുവെച്ചു. മലയാള സിനിമയിലെ പാട്ടുകളുടെ ഈണം കോപ്പിയടിക്കുന്നത് ഇന്നത്തെ മാത്രം കാര്യമല്ല മുമ്പും ഉണ്ടായിരുന്നെന്നും എം ജയചന്ദ്രന്‍ പറഞ്ഞു.
Adjust Story Font
16