ഈ പാട്ട് തീര്‍ച്ചയായും നിങ്ങളെ പഴയ ദൂരദര്‍ശന്‍ കാലത്തേക്ക് കൊണ്ടുപോകും
ഈ പാട്ട് തീര്‍ച്ചയായും നിങ്ങളെ പഴയ ദൂരദര്‍ശന്‍ കാലത്തേക്ക് കൊണ്ടുപോകും
സോഷ്യല്‍ മീഡിയയില്‍ മികച്ച ദൃശ്യനിലവാരത്തോടെ പ്രചരിച്ചുകൊണ്ടിരുന്ന ടൈറ്റില്‍ സോംഗ് തീര്‍ച്ചയായും നിങ്ങളെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും
ചിത്രഗീതത്തിനും സ്മതിലയത്തിനും ശക്തിമാനുമുള്ള അതേ സ്ഥാനമാണ് കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ചന്ദ്രകാന്ത എന്ന സീരിയലിനും . ഞായറാഴ്ചകളില്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷപണം ചെയ്തു കൊണ്ടിരുന്ന സീരിയല്‍ കുടുംബ സമേതമായിരുന്നു പലരും കണ്ടിരുന്നു. സീരിയലിലെ ചന്ദ്രകാന്ത എന്നു തുടങ്ങുന്ന ടൈറ്റില്‍ സോംഗ് ആരും മറക്കുകയില്ല. ഒരിക്കല്‍ കൂടി ആ പാട്ട് കണ്ടുകൊണ്ട് കേട്ടാലോ. സോഷ്യല്‍ മീഡിയയില്‍ മികച്ച ദൃശ്യനിലവാരത്തോടെ പ്രചരിച്ചുകൊണ്ടിരുന്ന ടൈറ്റില്‍ സോംഗ് തീര്‍ച്ചയായും നിങ്ങളെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. യോഗേഷിന്റെ വരികള്‍ക്ക് ഉഷാ ഖന്നയാണ് ഈണമിട്ടിരിക്കുന്നത്.
1994 മുതല്‍ 1996 മുതലുള്ള കാലഘട്ടങ്ങളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷപണം ചെയ്തുകൊണ്ടിരുന്നു സീരിയലാണ് ചന്ദ്രകാന്ത. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ബ്ലോക്ക്ബസ്റ്റര്‍ സീരിയലായിരുന്നു ഇത്. മാമിക് സിംഗ്,ഷഹബാസ് ഖാന്‍, ദുര്‍ഗാ ജസ്രാജ് എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. നീര്‍ജ ഗുലേരിയായിരുന്ന സംവിധാനം.
Adjust Story Font
16