Quantcast

ഇന്നാ കേട്ടോ...പള്ളീലച്ചന്റെ സിനിമാ പാട്ട്

MediaOne Logo

Jaisy

  • Published:

    5 Jun 2018 5:43 AM GMT

ഇന്നാ കേട്ടോ...പള്ളീലച്ചന്റെ സിനിമാ പാട്ട്
X

ഇന്നാ കേട്ടോ...പള്ളീലച്ചന്റെ സിനിമാ പാട്ട്

ചര്‍ച്ച് ക്വയറിലും മറ്റും പാടിക്കൊണ്ടിരുന്ന സേവറിയോസ് അച്ചന്റെ മാപ്പിളപ്പാട്ടാണ് ഈ പുരോഹിതനെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനാക്കിയത്

ഭക്തിഗാനങ്ങള്‍ മാത്രമല്ല, മാപ്പിളപ്പാട്ടും നല്ല ചേലൊത്ത ഈണത്തില്‍ പാടാന്‍ അറിയാമെന്ന് സേവറിയോസ് അച്ചന്‍ പണ്ടേ തെളിയിച്ചതാണ്. ദാ ..ഇപ്പോള്‍ മാപ്പിളപ്പാട്ട് വിട്ട് ഒരു സിനിമാ ഗാനമാണ് അച്ചന്റേതായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മിന്നാരം എന്ന ചിത്രത്തിലെ എസ് പി വെങ്കിടേഷ് ഈണമിട്ട് എംജി ശ്രീകുമാറും കെഎസ് ചിത്രയും ചേര്‍ന്ന് പാടിയ തളിരണിഞ്ഞൊരു എന്നു തുടങ്ങുന്ന ഹിറ്റ്ഗാനമാണ് അച്ചന്‍ പാടിയിരിക്കുന്നത്.

സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികനാണ് ഫാ. സേവറിയോസ് തോമസ്. ചര്‍ച്ച് ക്വയറിലും മറ്റും പാടിക്കൊണ്ടിരുന്ന സേവറിയോസ് അച്ചന്റെ മാപ്പിളപ്പാട്ടാണ് ഈ പുരോഹിതനെ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനാക്കിയത്. ഇതിനെത്തുടര്‍ന്ന് ചാനല്‍ പരിപാടികളിലെല്ലാം അച്ചന്‍ മുഖം കാണിച്ചിരുന്നു.

TAGS :

Next Story