കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മോഹൻലാൽ
കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മോഹൻലാൽ
ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്നസ് ചലഞ്ചിൽ ഭാഗമായ വിവരം മോഹൻലാൽ അറിയിച്ചത്
കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്‍റെ വെല്ലുവിളി സ്വീകരിച്ച് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് ചലഞ്ച് കാംപെയിന്‍റെ ഭാഗമായുള്ള വെല്ലുവിളിയാണ് മോഹൻലാൽ സ്വീകരിച്ചത്.
രണ്ട് കയ്യിലും ഡംപലുമായി ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്നസ് ചലഞ്ചിൽ ഭാഗമായ വിവരം മോഹൻലാൽ അറിയിച്ചത്. സൂര്യ, ജൂനിയർ എൻടിആർ, പൃഥ്വിരാജ് എന്നിവരെ മോഹൻലാൽ ചലഞ്ച് സ്വീകരിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16