Quantcast

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ്

MediaOne Logo

Jaisy

  • Published:

    13 Jun 2018 6:11 PM GMT

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ്
X

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ്

24ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും

ചലച്ചിത്രതാര സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹന്‍ലാലിനെ തെരഞ്ഞെടുക്കാന്‍ ധാരണ. ഈ മാസം 24ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നേതൃത്വത്തിനെതിരെ വിമർശമുന്നയിച്ച യുവതാരങ്ങളെ അനുനയിപ്പിക്കാനായാണ് പ്രസിഡന്‍റായി മോഹന്‍ലാലിനെ ഉയർത്തിക്കാട്ടുന്നത്.

ദീർഘകാലമായി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന ഇന്നസെന്‍റ് മാറാന്‍ തീരുമാനിച്ചതോടെയാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അകല്‍ച്ചയിലായ യുവതാരനിര വിമത നീക്കവുമായി വരാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനറല്‍ ബോഡിക്ക് മുന്‍പേ തന്നെ മോഹന്‍ലാലിന്‍റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് വെച്ചത്. മോഹന്‍ലാല്‍ പ്രസിഡന്‍റായാല്‍ മറ്റാരും പ്രശ്നങ്ങളുണ്ടാക്കില്ലെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. മമ്മൂട്ടി ജനറല്‍ സെക്രട്ടറിയായി തുടരും.

നടിയെ ആക്രമിച്ച കേസില്‍ നേതൃത്വത്തിനെതിരെ നിന്ന പൃഥ്വിരാജ്, രമ്യ നമ്പീശന്‍ എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിലനിർത്തുമോയെന്ന് വ്യക്തമല്ല. ഇക്കാര്യങ്ങളിലെല്ലാം ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമുണ്ടാകും. നടിയെ ആക്രമിച്ച സംഭവവും ദിലീപിന്റെ അറസ്റ്റും തുടർന്നുണ്ടായ സംഭവങ്ങളും താരസംഘടനയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഈ പ്രതിസന്ധികള്‍ പരിഹരിക്കാനും എല്ലാവരെയും ഒരുമിച്ച് നിർത്താനുമുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക.

TAGS :

Next Story