ആദ്യ ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം; കല്യാണിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍
ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ കല്യാണിക്ക് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍.
ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയ കല്യാണിക്ക് അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയദര്‍ശന്റെ മകള്‍ കല്യാണി സിനിമയില്‍ അരങ്ങേറിയത്.
“നന്ദി ലാലു മാമ, താങ്കള്‍ ഈ സിനിമ കണ്ടു എന്നതും വലിയ സന്തോഷം തരുന്നു”, എന്നായിരുന്നു കല്യാണിയുടെ പ്രതികരണം.
നാഗാര്‍ജ്ജുന നിര്‍മ്മിച്ച ഹലോയില്‍ അദ്ദേഹത്തിന്റെ മകനായ അഖില്‍ അക്കിനെനിയായിരുന്നു നായകന്‍. ഹലോക്ക് ശേഷം കല്യാണിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത് ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയാണ്.
Next Story
Adjust Story Font
16