Quantcast

സൽമാൻ ഖാന്‍റെ റേസ് ത്രീ 100 കോടി ക്ലബില്‍

മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് സല്ലുവിന്റെ ഏറ്റവും പുതിയ ചിത്രം റേസ് 3.

MediaOne Logo

Web Desk

  • Published:

    18 Jun 2018 9:20 AM GMT

സൽമാൻ ഖാന്‍റെ റേസ് ത്രീ 100 കോടി ക്ലബില്‍
X

സൽമാൻ ഖാൻ ചിത്രം റേസ് 3 ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടു. 106.47 കോടിയാണ് മൂന്ന് ദിവസത്തെ റേസ് 3യുടെ കളക്ഷൻ. 100 കോടി കടന്നെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

ബോക്സോഫീസിലെ രാജാവ് താനെന്ന് സൽമാൻ ഖാൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് സല്ലുവിന്റെ ഏറ്റവും പുതിയ ചിത്രം റേസ് 3. 29.17 കോടി കളക്ഷനുമായിട്ടായിരുന്നു റേസ് 3 ജൈത്രയാത്ര ആരംഭിച്ചത്. സൽമാന്റെ പെരുന്നാൾ റിലീസുകളില്‍ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി റേസ് 3.

36.54 കോടി നേടിയ സുൽത്താനും 32.93 കോടി നേടിയ ഏക് ഥാ ടൈഗറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. രണ്ടാം ദിവസം 38.17 കോടിയും മൂന്നാം ദിവസം 39.16 കോടിയും സ്വന്തമാക്കി 106.47 കോടി കളക്ഷനുമായി നൂറു കോടി ക്ലബ്ബിലെത്തി റേസ് 3. കഴിഞ്ഞ നാല് വർഷത്തിനിടെ റിലീസ് ചെയ്ത നാല് സൽമാൻ ചിത്രങ്ങളിൽ മൂന്നും റിലീസിന്റെ മൂന്നാം ദിവസം തന്നെ 100 കോടി ക്ലബ്ബിൽ കയറിയതാണ്.

TAGS :

Next Story