Quantcast

നഗരവീഥികള്‍  മാലിന്യക്കുഴിയാക്കുന്നവരേ...ജയസൂര്യയുടെ മകന്റെ ഈ ഷോര്‍ട്ട് ഫിലിം ഒന്നു കണ്ടുനോക്കൂ

ഇതിനോടകം മികച്ച അഭിപ്രായം നേടാന്‍ ഷോര്‍ട്ട്ഫിലിമിന് കഴിഞ്ഞിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    23 Jun 2018 6:05 AM GMT

നഗരവീഥികള്‍  മാലിന്യക്കുഴിയാക്കുന്നവരേ...ജയസൂര്യയുടെ മകന്റെ ഈ ഷോര്‍ട്ട് ഫിലിം ഒന്നു കണ്ടുനോക്കൂ
X

നഗരവീഥികള്‍ മാലിന്യക്കൂമ്പാരമാക്കുന്നതിനെതിരെ കരുത്തുറ്റ സന്ദേശവുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈതും കൂട്ടുകാരും. ശരിക്കും കുഞ്ഞു മനസിലെ വലിയ സന്ദേശം എന്ന് കളര്‍ഫുള്‍ ഹാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിനെ വിശേഷിപ്പിക്കാം. നഗരത്തില്‍ മാലിന്യം തള്ളുന്ന ഇടത്തെ കുറച്ചു കുട്ടികള്‍ തങ്ങളുടെ പ്രയത്ന ഫലമായി ഒരു കുഞ്ഞു പാര്‍ക്കായി മാറ്റുന്നു.. അതായിരുന്നു അവര്‍ സമൂഹത്തിന് നല്‍കിയ വലിയ സന്ദേശം. ഫാദേഴ്സ് ഡേയുടെ അന്ന് ജയസൂര്യയാണ് ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തതത്. ഇതിനോടകം മികച്ച അഭിപ്രായം നേടാന്‍ ഷോര്‍ട്ട്ഫിലിമിന് കഴിഞ്ഞിട്ടുണ്ട്.

അദ്വൈത് തന്നെയാണ് ഷോര്‍ട്ട് ഫിലിമിന്റെ കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. അദ്വൈത്, അര്‍ജ്ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ- അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജ്, സംഗീതം ടോം സിറിയക്.

TAGS :

Next Story