അമ്മയുടെ ഭാരവാഹികള്‍ ഇന്ന് ചുമതലയേല്‍ക്കും; മാധ്യമങ്ങള്‍ക്ക് വിലക്ക്
അമ്മയുടെ ഒരു വര്‍ഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും
താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ ഇന്ന് ചുമതലയേല്‍ക്കും. അമ്മയുടെ ഒരു വര്‍ഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകില്ല. ഇത്തവണ മാധ്യമങ്ങള്‍ യോഗ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും വിലക്കുണ്ട്.
താരസംഘടനയായ അമ്മയുടെ 24ആം വാർഷിക പൊതുയോഗമാണ് ഇന്ന് കൊച്ചിയിൽ നടക്കുക. അമ്മയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനും വരും വര്‍ഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാണ് യോഗം. അതേസമയം യോഗ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി.
ഫേസ് ബുക്ക് പേജ് വഴിയായിരിക്കും വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയെന്ന് സംഘടനാ ഭാരവാഹി ഇടവേള ബാബു പറഞ്ഞു.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല. ഇന്നലെ വൈകുന്നേരം കൊച്ചിയില്‍ അമ്മ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു.
പ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. മോഹൻലാലിനെ പ്രസിഡന്റായും ഇടവേള ബാബുവിനെ ജനറൽ സെക്രട്ടറിയായും ജനറൽ ബോഡി ഏകകണ്ഠേന തെരഞ്ഞെടുക്കും. സെക്രട്ടറിയായി സിദ്ദീഖും വൈസ് പ്രസിഡന്റുമാരായി മുകേഷും ഗണേഷ് കുമാറും ട്രഷററായി ജഗദീഷും ഇന്ന് ചുമതലയേൽക്കും.
കഴിഞ്ഞ ജനറല്‍ ബോഡിയില്‍ മാധ്യമങ്ങളും അമ്മയിലെ ഭാരവാഹികളും തമ്മിലുണ്ടായ പ്രശ്നങ്ങളുടെ ഭാഗമായാണ് അമ്മയുടെ ജനറല്‍ ബോഡിയില്‍ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയത്.
Adjust Story Font
16