എവിടെ നമ്മുടെ സഹോദരിക്കുള്ള നീതി; അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി രഞ്ജിനി
കേസന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ രൂക്ഷ വിമര്‍ശവുമായി നടി രഞ്ജിനി രംഗത്ത്. ‘അമ്മ’യെന്ന പവിത്രമായ പേര് സംഘടന മാറ്റണമെന്നും, ഇത് ഓരോ അഭിനേത്രികള്‍ക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ തെളിവാണെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
‘കേസന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്?’ സംഘടനയുടെ ലക്ഷ്യം അനുസരിച്ച് നോക്കുമ്പോള്‍ അഭിനേതാക്കളെ സംരക്ഷിക്കുന്ന സംഘടനയായി തോന്നുന്നില്ലെന്നും, ഇത് നാണക്കേടാണ്. എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി എന്നും രഞ്ജിനി ചോദിക്കുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്. ഇതിനെതിരെ സിനിമാ രംഗത്തെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.
Next Story
Adjust Story Font
16