തീവണ്ടി വൈകിയോടും; എന്നോടെങ്കിലും ഒന്നു പറയാമായിരുന്നുവെന്ന് ടൊവിനോ
നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്ത് സിനിമാസാണ് നിർമിക്കുന്നത്

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ റിലീസ് മാറ്റി വച്ചു. റിലീസിംഗ് മാറ്റിവെച്ച കാര്യം ആഗസ്ത് സിനിമാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്ത് സിനിമാസാണ് നിർമിക്കുന്നത്.
ഈ പോസ്റ്റ് ഷെയർ ചെയ്ത ടോവിനോ എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നു എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും നന്ദി ഉണ്ടെന്നും താരം പോസ്റ്റിലൂടെ അറിയിച്ചു. ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്മോക്കറെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖതാരം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിനി വിശ്വലാലാണ് തിരക്കഥ. ക്യാമറ ഗൌതം ശങ്കര്‍.
Next Story
Adjust Story Font
16