ദിലീപ് വിഷയത്തില്‍ അമ്മയുടെ വാദം തെറ്റ്; വാര്‍ഷിക റിപ്പോര്‍ട്ട് മീഡിയവണിന്
ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം ജനറല്‍ ബോഡി യോഗത്തിലെടുത്തതെന്ന വാദം തെറ്റ്. ജൂണ്‍ 24ന് ചേര്‍ന്ന് യോഗത്തിന്റേതല്ല തീരുമാനമെന്ന് അമ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം ജനറല്‍ ബോഡി യോഗത്തിലെടുത്തതെന്ന വാദം തെറ്റ്. ജൂണ്‍ 24ന് ചേര്‍ന്ന് യോഗത്തിന്റേതല്ല തീരുമാനമെന്ന് അമ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിലീപിനെ പുറത്താക്കാനുള്ള അവൈലബിള്‍ കമ്മിറ്റിയുടെ തീരുമാനം പിന്നീട് ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മരവിപ്പിച്ചിരുന്നു. വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
അതേസമയം, ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് നടിമാരെ പിന്തിരിപ്പിച്ചിട്ടില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ എടുത്ത തീരുമാനപ്രകാരമെന്ന അമ്മയുടെ വാദം തെറ്റാണെന്നാണ് സംഘടനാ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ച അടിയന്തര എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനം പിന്നീട് ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മരവിപ്പിച്ചിരുന്നു എന്നാണ് സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന വാദം പൊളിഞ്ഞു. അതേസമയം, അമ്മയിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന നടിമാരുടെ വാദം തെറ്റാണെന്ന് കാണിച്ച് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. അതിനിടെ അമ്മയുടെ നടപടി പുനപരിശോധിക്കണമെന്ന് കാണിച്ച് കന്നഡ സിനിമ പ്രവര്‍ത്തകരും രംഗത്തെത്തി. സംഘടനാ പ്രവര്‍ത്തകര്‍ ഇടവേള ബാബുവിന് ഇതു സംബന്ധിച്ച് കത്തയച്ചു.
Adjust Story Font
16