വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖം രക്ഷിക്കാനാവാതെ അമ്മ
ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം ഏകകണ്ഠമായെടുത്തതാണെന്ന വാദം പൊളിഞ്ഞതോടെ വിവാദ തീരുമാനത്തില്‍ മുഖം രക്ഷിക്കാനാവാതെ കുഴങ്ങുകയാണ് അമ്മ നേതൃത്വം
ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം ഏകകണ്ഠമായെടുത്തതാണെന്ന വാദം പൊളിഞ്ഞതോടെ വിവാദ തീരുമാനത്തില്‍ മുഖം രക്ഷിക്കാനാവാതെ കുഴങ്ങുകയാണ് അമ്മ നേതൃത്വം. പുതിയ ഭരണ സമിതിക്ക് മുന്‍പ് തന്നെ ചേര്‍ന്ന എക്സിക്യൂട്ടീവില്‍ ദിലീപിനെ തിരിച്ചടുക്കാനുള്ള തീരുമാനം ഉണ്ടായിരുന്നെന്ന സംഘടനാ റിപ്പോര്‍ട്ടും പുറത്തു വന്നതോടെ അമ്മയിലെ വിവാദം വീണ്ടും സജീവമാകും.
മമ്മൂട്ടിയും ഇന്നസെന്റും ഉള്‍പ്പെട്ട ഭരണസമിതി അധികാരത്തിലിരിക്കുമ്പോഴാണ് അമ്മ നേതൃത്വം വിവിധ കമ്മറ്റികള്‍ ചേര്‍ന്ന് ദിലീപിനെ പുറത്താക്കാനും നിലനിര്‍ത്താനുമുള്ള തീരുമാനം കൈക്കൊണ്ടതെന്നിരിക്കെ വിവാദത്തില്‍ നിന്ന് തലയൂരാമെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ സങ്കീര്‍ണ്ണമാകും. ഇന്നലെ പുറത്തുവന്ന സംഘടനാ റിപ്പോര്‍ട്ടും വിരല്‍ ചൂണ്ടുന്നത് വിവാദ വിഷയത്തില്‍ അമ്മക്ക് അകത്തു നടന്ന തിരക്കഥകളിലേക്കാണ്.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ വിഷയത്തില്‍ ചര്‍ച്ചകള്‍ ആകാമെന്ന നിലപാടിലേക്ക് അമ്മ നേതൃത്വവും എത്തിയിരുന്നു. എന്നാല്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ ഉള്‍പ്പെടെ വീണ്ടും അമ്മയിലേക്കില്ലെന്ന നിലപാടും വ്യക്തമാക്കി കഴിഞ്ഞു.
അതേസമയം അമ്മയില്‍ ജനാധിപത്യം തീരെയില്ലെന്നതിന്റെ തെളിവാണ് പുറത്തുവരുന്ന വിവരങ്ങളെന്ന് പി ടി തോമസ് എംഎല്‍ എ പ്രതികരിച്ചു. സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവന വിരല്‍ ചൂണ്ടുന്നത് അമ്മക്ക് ബദല്‍ സംഘടന ഉണ്ടാകും എന്നതിലേക്കാണ്. അങ്ങനെ ഒരു നീക്കം അണിയറയില്‍ നടക്കുമ്പോള്‍ ഏതു വിധേനനെയും അമ്മ ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് പ്രശ്ന പരിഹാരത്തിനായിരിക്കും സംഘടന ശ്രമിക്കുക.
എന്നാല്‍ സംഘടനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു കൂടി പുറത്തുവന്നതോടെ ഇടത് പാളയത്തിലുള്ള ജനപ്രതിനിധികള്‍ക്കും പാര്‍ട്ടിക്കും നിലപാട് വ്യക്തമാക്കേണ്ടി വരും.
Adjust Story Font
16