Quantcast

എന്താണ് നെറ്റ്‍ഫ്ലിക്സ്?

നെറ്റ്ഫിക്‌സ് സ്വയം നിര്‍മിച്ച് അവരുടെ നെറ്റ്‌വര്‍ക്കില്‍ മാത്രം വിതരണം ചെയ്യുന്ന പരമ്പരകള്‍ ആണ് നെറ്റ്ഫ്‌ലിക്‌സ് ഒറിജിനലുകള്‍ എന്ന് അറിയപ്പെടുന്നത്.

MediaOne Logo

Web Desk

  • Published:

    16 July 2018 4:03 AM GMT

എന്താണ് നെറ്റ്‍ഫ്ലിക്സ്?
X

1997 ഓഗസ്റ്റ് 29-ന് കാലിഫോർണിയയിൽ റീഡ് ഹസ്റ്റിംഗ്സ്, മാർക്ക് റാൻഡോൾഫ് എന്നിവർ ചേർന്ന് നിർമിച്ച ഒരു അമേരിക്കൻ വിനോദ കമ്പനിയാണ് നെറ്റ്ഫ്ലിക്സ്. ഡിവിഡിയുടെ വിൽപനയും വാടകക്ക് കൊടുക്കുന്ന ബിസിനസ് രീതിയും ആയിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം തുടങ്ങിയത്. 2007 ൽ ഡിവിഡി ബ്ലൂ-റേ വാടക സേവനത്തോടൊപ്പം സ്ട്രീമിംഗ് സംവിധാനവും നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. 2010 ൽ കാനഡയിൽ സ്ട്രീമിംഗ് സംവിധാനം അവതരിപ്പിച്ച കമ്പനി 2016 ജനുവരിയോടെ 190 രാജ്യങ്ങളിലേക്ക് അവരുടെ സേവനം വ്യാപിപ്പിച്ചു.

2013 ൽ ‘ഹൗസ് ഓഫ് കാർഡ്‌സ്’ എന്ന പരമ്പര നിർമിച്ചു കൊണ്ട്‌ ചലച്ചിത്ര ടെലിവിഷൻ നിർമാണ മേഖലയിലേക്ക് കടന്ന നെറ്റ്ഫ്ലിക്സ്, തുടർന്ന് ധാരാളം ചലച്ചിത്രങ്ങളും പരമ്പരകളും “നെറ്റ്ഫ്ലിക്സ് ഒറിജിനൽ” എന്ന പേരിൽ അവതരിപ്പിച്ചു. നെറ്റ്ഫിക്‌സ് സ്വയം നിര്‍മിച്ച് അവരുടെ നെറ്റ്‌വര്‍ക്കില്‍ മാത്രം വിതരണം ചെയ്യുന്ന പരമ്പരകള്‍ ആണ് നെറ്റ്ഫ്‌ലിക്‌സ് ഒറിജിനലുകള്‍ എന്ന് അറിയപ്പെടുന്നത്. 2016 ൽ 126 ഒറിജിനൽ പരമ്പരകൾ അവതരിപ്പിച്ചു നെറ്റ്ഫ്ലിക്സ് മറ്റ് ചാനലുകൾക്ക് മുന്നിലെത്തി. ഒക്ടോബർ 2017 ലെ കണക്കുകൾ പ്രകാരം നെറ്റ്ഫ്ലിക്സിന് അമേരിക്കയിലെ 52.77 ദശലക്ഷം വരിക്കാർ ഉൾപ്പടെ ലോകമെമ്പാടും 109.25 ദശലക്ഷം വരിക്കാരുണ്ട്.

ലോകത്തെമ്പാടുമുള്ള സിനിമകള്‍ക്കും സിരീസുകള്‍ക്കും പുറമെ ഡോക്യുമെന്ററികള്‍, സ്റ്റാന്‍ഡ് അപ്പ് കൊമഡി തുടങ്ങിയവയും നെറ്റ്‍ഫ്ലിക്‍സില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 80 സിനിമകളാണ് നെറ്റ്‍ഫ്ലിക്‍സ് നിര്‍മ്മിച്ചത്. പ്രിയദർശന്റെ നിരൂപക പ്രശംസ നേടിയ സില സമയങ്ങളിൽ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിൽ. ശവം, കന്യകാ ടാക്കീസ് തുടങ്ങി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാത്ത പല മലയാളം ചിത്രങ്ങളും നെറ്റ്ഫ്ലിക്സിലുണ്ട്.

TAGS :

Next Story