ചലച്ചിത്ര അവാര്‍ഡ് വിതരണം: മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധം, തീരുമാനം സര്‍ക്കാരിന്റേതെന്ന് കമല്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ പ്രതിഷേധം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ പ്രതിഷേധം. തീരുമാനത്തിനെതിരെ ജൂറി അംഗം ഡോ. ബിജു ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാല്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്‍റേതാണെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.
സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് സംഘാടക സമിതി യോഗത്തില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുതെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്.
മലയാള സിനിമയിലെ സ്ത്രീവിരുദ്ധ രീതികള്‍ക്കെതിരെ പൊതുവികാരമുള്ള സമയത്ത് പ്രതിലോമകരമായ നിലപാടാണ് അമ്മ സ്വീകരിച്ചതെന്ന് ഡോ. ബിജു പറയുന്നു. സംസ്ഥാന പുരസ്കാര വിതരണം ചെയ്യുന്ന വേദിയിലെ മുഖ്യ അതിഥികള്‍ പുരസ്കാരം ലഭിച്ചവര്‍ ആണ്. ഒപ്പം പുരസ്കാരം നല്‍കുന്ന മുഖ്യമന്ത്രിയും. അത് മറികടന്നുള്ള തീരുമാനം എന്തിനാണെന്ന് ഡോ. ബിജു ചോദിച്ചു. കുറ്റാരോപിതനൊപ്പമാണെന്ന് ആവര്‍ത്തിച്ച മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാന്‍ തീരുമാനിച്ചാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയേ നിര്‍വാഹമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാന്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.
Adjust Story Font
16