മൈ സ്റ്റോറി തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചു, ചിത്രത്തെക്കുറിച്ച് മോശം പ്രചരണമുണ്ടായിട്ടും പൃഥ്വിയും പാര്‍വ്വതിയും ഒരു വാക്ക് പോലും മിണ്ടിയില്ല: റോഷ്നി ദിനകര്‍
ഓണത്തിന് തൊട്ടുമുന്‍പുള്ള ആഴ്ചകളില്‍ വീണ്ടും റിലീസ് ചെയ്യാനാണ് തീരുമാനം. ഇപ്പോള്‍ മാളുകളില്‍ മാത്രമാണ് സിനിമ കളിക്കുന്നത്
ഒരു പാട് പ്രതിസന്ധികളും അതിലേറെ വിവാദങ്ങളും പിന്നിട്ടാണ് റോഷ്നി ദിനകര്‍ എന്ന പുതുമുഖ സംവിധായികയുടെ മൈ സ്റ്റോറി തിയറ്ററുകളിലെത്തിയത്. പ്രണയം പ്രമേയമായ ചിത്രമായിരുന്നെങ്കിലും അവതരണത്തിലെ പുതുമയും മലയാളിക്ക് അത്ര പരിചിതമല്ലാത്ത ലൊക്കേഷനുമായിരുന്നു മൈ സ്റ്റോറിയുടെ പ്രത്യേകത. പൃഥ്വിരാജും പാര്‍വ്വതിയും യുവതാരനിരയിലെ ഏറ്റവും താരമൂല്യമുള്ള ജോഡികള്‍ അണിനിരന്നിട്ടും തിയറ്റുകള്‍ നിറയ്ക്കാന്‍ മൈ സ്റ്റോറിക്ക് സാധിച്ചില്ല. നായിക പാര്‍വ്വതിക്കെതിരെയുള്ള സൈബര്‍ ആക്രമണം ചിത്രത്തിന്റെ പാട്ടും ട്രയിലറും റിലീസ് ചെയ്തപ്പോള്‍ മുതല്‍ അങ്ങോട്ടും വ്യാപിച്ചു. ഇപ്പോള്‍ ചിത്രം തിയറ്ററില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്. മൈ സ്റ്റോറിയെക്കുറിച്ചും ചിത്രം പിന്‍വലിക്കാനുള്ള സാഹചര്യത്തെക്കുറിച്ചും മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് റോഷ്നി ദിനകര്‍.
1. മൈ സ്റ്റോറി തിയറ്ററില്‍ നിന്നും പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നില്‍?
ചിത്രം തിയറ്ററുകളില്‍ നിന്നും ഇന്നലെ തന്നെ പിന്‍വലിച്ചു. ഒന്നാമത് ഭയങ്കര നെഗറ്റീവ് ആയിട്ടുള്ള പ്രതികരണം, പിന്നെ മഴയും. അതുകൊണ്ടാണ് ചിത്രം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഓണത്തിന് തൊട്ടുമുന്‍പുള്ള ആഴ്ചകളില്‍ വീണ്ടും റിലീസ് ചെയ്യാനാണ് തീരുമാനം. ഇപ്പോള്‍ മാളുകളില്‍ മാത്രമാണ് സിനിമ കളിക്കുന്നത്. ബാക്കി എല്ലാ തിയറ്ററുകളില്‍ നിന്നും പിന്‍വലിക്കാനാണ് തീരുമാനം.
2. പക്ഷേ സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണല്ലോ കേള്‍ക്കുന്നത്?
അതെ, മൈ സ്റ്റോറി കണ്ട ആളുകളാരും ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞിട്ടില്ല. നല്ല സിനിമയായിരുന്നിട്ടു കൂടി ആളുകള്‍ നേരത്തെ തന്നെ ഡീഗ്രേഡ് ചെയ്യാന്‍ നോക്കിയിരിക്കുകയായിരുന്നു. അതില്‍ പല കാര്യങ്ങളും വരും. ആ കാര്യം, ഈ കാര്യം. പക്ഷേ ഇതൊന്നും നമ്മള്‍ മൈന്‍ഡ് ചെയ്യുന്നില്ല. ആളുകളുടെ പിന്തുണയോടെ വീണ്ടും ചിത്രം ഇറക്കും.
3. പ്രമോഷന്‍ ജോലികള്‍ കുറച്ചു കൂടി സജീവമാക്കാമെന്ന് തോന്നിയിരുന്നോ?
പ്രമോഷന്‍ ജോലികള്‍ ഞങ്ങള്‍ നന്നായി ചെയ്തിരുന്നു. ടെലിവിഷന്‍ പരസ്യങ്ങള്‍, അങ്ങിനെ പല വഴിയിലും. പിന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്നത് താരങ്ങളെക്കുറിച്ചാണെങ്കില്‍ താരങ്ങളില്ലാത്ത പടങ്ങളും ഇവിടെ ഓടുന്നില്ലേ.
4. ഒരു സംവിധായിക എന്ന നിലയില്‍ അല്ലെങ്കില്‍ ഒരു തുടക്കക്കാരി എന്ന നിലയില്‍ മോശം അനുഭവമല്ലേ ആദ്യ സിനിമക്കുണ്ടായത്?
അത് പറയാന്‍ സാധിക്കില്ല. ഒരു പഴയ സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നെങ്കിലും ഒരു പക്ഷേ ഇങ്ങിനെ സംഭവിക്കാന്‍ പാടില്ലെന്നുമില്ല. പക്ഷേ എന്റെ സിനിമക്കുണ്ടായതില്‍ എനിക്ക് വളരെയധികം സങ്കടമുണ്ട്. പാര്‍വ്വതിയോടുള്ള പ്രേക്ഷകരുടെ സമീപനവും സിനിമയ്ക്ക് വിനയായി. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും ഒരു പ്രതികരണം പോലും രണ്ടു പേരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. പിന്നെ ഇവരൊക്കെ എന്തിനാണ്.
5. പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു കൂടെയും മൈ സ്റ്റോറിയും ഒരുമിച്ച് റിലീസ് ചെയ്യരുതെന്ന്. അങ്ങിനെ ഒരു നിര്‍ദ്ദേശമുണ്ടായിരുന്നോ?
ആരോട് പറഞ്ഞു, എന്നോട് ആരും പറഞ്ഞിട്ടില്ല. പിന്നെ അങ്ങിനെയാണെങ്കില്‍ ആദ്യം ഷൂട്ടിംഗ് തുടങ്ങിയത് ഞങ്ങളാണ്. ഞങ്ങളുടെ പടമാണ് ആദ്യം സെന്‍സര്‍ ചെയ്തത്. ആദ്യം റിലീസ് ചെയ്തത് മൈ സ്റ്റോറി ആയിരുന്നു. പിന്നെ അത്തരമൊരു ആരോപണത്തില്‍ എന്താണ് അടിസ്ഥാനം.
6. മൈ സ്റ്റോറിയില്‍ അഭിനയിച്ച അതേ രണ്ട് താരങ്ങള്‍ തന്നെയാണ് കൂടെയിലും. പക്ഷേ കൂടെയ്ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നില്ലല്ലോ?
ഇതെന്തിന്റെ ഭാഗമായിട്ടാണെന്ന് എനിക്കറിഞ്ഞു കൂടാ. സാധാരണ രീതിയില്‍ പടം ചെയ്യാനിറങ്ങിയ ആളാണ് ഞാന്‍. ഒത്തിരിയേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. പടം ഇറക്കിയിട്ടും പ്രശ്നങ്ങളുണ്ടായി. ചിത്രം കാണാതെയാണ് പലരും മൈ സ്റ്റോറിയെക്കുറിച്ച് മോശം പ്രചരണം നടത്തുന്നത്. കാണാനുള്ള മാന്യത പോലും കാണിക്കുന്നില്ല. പടം കാണരുതെന്ന് വിചാരിച്ച് അതിന് ശേഷം കണ്ട ഒരു അധ്യാപിക എന്നോട് പറഞ്ഞത് റോഷ്നി ഇത്ര നല്ല പടമായിരുന്നിട്ടും എന്താണ് ഇങ്ങിനെയെന്നാണ്. പടം അമേരിക്കയിലും മറ്റും നന്നായി ഓടുന്നുണ്ട്. മോശം ചിത്രമായിരുന്നെങ്കില്‍ ഓടുമായിരുന്നോ. ഫസ്റ്റ് ഡേ തന്നെ ഇവിടുത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സിനിമയെക്കുറിച്ച് മോശമായിട്ട് എഴുതി.
7. മലയാള സിനിമ മെയില്‍ ഓറിയന്റഡ് ആയതുകൊണ്ടാണോ ഇങ്ങിനെ സംഭവിക്കുന്നത്?
തീര്‍ച്ചയായിട്ടും. ആ വ്യത്യാസം പ്രകടമാണല്ലോ. പക്ഷേ ആരും അതിനെക്കുറിച്ച് പബ്ലിക് ആയി സംസാരിക്കുന്നില്ലല്ലോ. ഇപ്പോള്‍ എന്റെ ചിത്രത്തിന്റെ കാര്യമെടുത്താല്‍ കണ്ട ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞു. എനിക്ക് വന്ന മെസേജുകളെല്ലാം പോസിറ്റീവായിരുന്നു. പക്ഷേ ഇവര്‍ റൂമിലിരുന്ന് പറയുന്നതല്ലാതെ മറ്റൊരാളോട് പറയുന്നില്ല. കണ്ട ആളുകള്‍ നല്ലത് പറയാത്തതുകൊണ്ടാണ് കാണാത്തവര്‍ മോശം പറയുന്നത്. വിജയ് ബാബുവിനെപ്പോലുള്ളവര്‍ ചിത്രം കണ്ടിട്ട് നല്ല അഭിപ്രായമാണ് പറഞ്ഞത്.
ये à¤à¥€ पà¥�ें- ഡിസ്‍ലൈക്കുകള്‍ക്ക് കുറവൊന്നുമില്ല, മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനവുമെത്തി
ये à¤à¥€ पà¥�ें- സ്പെയിനാണോ, പോര്‍ച്ചുഗലാണോ; മൈ സ്റ്റോറിയുടെ ഫിഫ ടീസര്‍ പുറത്തിറങ്ങി
Adjust Story Font
16