Quantcast

ബാങ്ക് ജീവനക്കാരുടെ പരാതി; ബച്ചനും മകളും മഞ്ജുവും അഭിനയിച്ച പരസ്യം പിന്‍വലിച്ചു

പരസ്യം ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്നതാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍വലിച്ചത്

MediaOne Logo

Web Desk

  • Published:

    23 July 2018 5:49 AM GMT

ബാങ്ക് ജീവനക്കാരുടെ പരാതി; ബച്ചനും മകളും മഞ്ജുവും അഭിനയിച്ച പരസ്യം പിന്‍വലിച്ചു
X

ബാങ്ക് ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് അമിതാഭ് ബച്ചനും മകള്‍ ശ്വേതയും മഞ്ജു വാര്യരും അഭിനയിച്ച പരസ്യം ജ്വല്ലറി ഉടമകള്‍ പിന്‍വലിച്ചു. പരസ്യം ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്നതാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍വലിച്ചത്. പരസ്യം വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പരസ്യം പിന്‍വലിക്കുകയാണെന്നും ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കി.

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫഡേറഷനാണ് പരസ്യത്തിനെതിരെ രംഗത്തെത്തിയത്. അച്ഛനും മകളും പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ബാങ്കിലെത്തുന്നതും ബാങ്ക് ജീവനക്കാരിൽ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റവുമാണ് പരസ്യത്തിൽ ചിത്രീകരിച്ചത്. ബാങ്കിങ് സമ്പ്രദായത്തിന്റെ വിശ്വാസം ഹനിക്കുന്നതും ജീവനക്കാരുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ് പരസ്യമെന്ന് എഐബിഒസി ജനറൽ സെക്രട്ടറി സൌമ്യ ദത്ത പറയുകയുണ്ടായി.

എന്നാൽ പരസ്യത്തിന്റെ പ്രമേയം വെറും ഭാവന മാത്രമാണെന്നാണ് ജ്വല്ലറി ഉടമകളുടെ നിലപാട്. ഹിന്ദിയിലെ പരസ്യത്തില്‍ അമിതാഭ് ബച്ചനും മകള്‍ ശ്വേതയുമാണ് അഭിനയിച്ചതെങ്കില്‍ മലയാളത്തിൽ മഞ്ജു വാര്യർ ആണ് ബച്ചനൊപ്പം അഭിനയിച്ചത്.

TAGS :

Next Story