ക്വീന്‍ വിവിധ ഭാഷകളിലൊരുങ്ങുന്നു; ഡിസംബറില്‍ തിയറ്ററുകളിലെത്തും
മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലാണ് സിനിമ വീണ്ടും ചിത്രീകരിക്കുന്നത്
നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് കങ്കണ റണോത്ത് അഭിനയിച്ച് അവിസ്മരണീയമാക്കിയ ബോളിവുഡ് ചിത്രം ക്വീൻ. ദക്ഷിണേന്ത്യയിലെ ഏല്ലാ ഭാഷകളിലും സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. മലയാളത്തിൽ മഞ്ജിമ മോഹൻ ആണ് ക്വീൻ ആവുക.
കങ്കണ റണോത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ക്വീൻ. സിനിമ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് എത്തുന്നുവെന്ന് ഒരു വർഷം മുൻപേ വാർത്ത എത്തിയിരുന്നു. മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലാണ് സിനിമ വീണ്ടും ചിത്രീകരിക്കുന്നത്. സംസം എന്ന് പേരിട്ടിരിക്കുന്ന മലയാളം പതിപ്പില്‍ മഞ്ജിമയാണ് നായിക. തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ് മലയാളം പതിപ്പ് ഒരുക്കുന്നത്. സിനിമയുടെ തമിഴ് റീമേയ്ക്ക് ആയ പാരിസ് പാരിസില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. ദാറ്റ് ഈസ് ലക്ഷ്മി എന്ന പേരിലെത്തുന്ന തെലുഗു പതിപ്പിൽ തമന്ന ഭാട്ടിയയാണ് നായിക.. ബട്ടർഫ്ലൈ എന്ന് പേരിട്ട കന്നട പതിപ്പില്‍ പരുള്‍ യാദവാണ് നായിക. രമേഷ് അരവിന്ദ് തമിഴും കന്നടയും സംവിധാനം ചെയ്യുന്നു. പ്രശാന്ത് വര്‍മയാണ് തെലുഗു ചിത്രം ഒരുക്കുന്നത്. നാല് പതിപ്പുകളും ഒരേ സമയത്താണ് ചിത്രീകരിച്ചത്. യൂറോപ്പായിരുന്നു പ്രധാന ലൊക്കേഷന്‍. എല്ലാ പതിപ്പുകളുടെയും ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചുകഴിഞ്ഞു.
ഹിന്ദിയില്‍ രാജ്കുമാര്‍ റാവു കൈകാര്യം ചെയ്ത പ്രതിശ്രുത വരന്റെ വേഷം മലയാളത്തില്‍ സണ്ണി വെയ്‌നാണ് അവതരിപ്പിക്കുന്നത്. റാണി മെഹ്റ എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ കഥയായിരുന്നു ക്വീൻ. പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്വീനിന്റെ പ്രാദേശിക പതിപ്പുകൾ ഡിസംബറില്‍ തിയറ്ററുകളിലെത്തും.
ये à¤à¥€ पà¥�ें- തമിഴില്‍ 'ക്വീന്‍' ആവാന്‍ കാജല്‍ അഗര്‍വാള്‍
ये à¤à¥€ पà¥�ें- മഞ്ജിമ, തമന്ന, കാജല്‍ അഗര്‍വാള്‍; ഇവരാകും തെന്നിന്ത്യയുടെ റാണിമാര്‍
Adjust Story Font
16