അമ്മയുടെ തീരുമാനങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്നുവെന്ന് നിവിന്‍ പോളി
‘അമ്മ’യിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നു.
താരസംഘടനയായ ‘അമ്മ’യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നുവെന്നും ‘അമ്മ’യിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നുവെന്നും യുവതാരം നിവിന്‍ പോളി. താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലെന്നും അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’യുടെ തീരുമാനം വിവാദമായ സാഹചര്യത്തില്‍ അത്തരം ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നിവിന്‍ പോളിയുടെ മറുപടി. വിഷയത്തില്‍ യുവതാരങ്ങള്‍ ആരും തന്നെ പ്രതികരിച്ചില്ലെന്ന് നടി രേവതി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ ശരി തെറ്റുകളുണ്ട്. എനിക്കുമുണ്ട്. സാഹചര്യം വന്നാല്‍ ഞാന്‍ എന്റെ അഭിപ്രായം പറയും. പക്ഷേ ഇപ്പോഴില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നയന്‍താരയുമൊന്നിച്ചുള്ള ലവ് ആക്ഷന്‍ ഡ്രാമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ അനുവാദമില്ല. ഒരു റൊമാന്റിക് കോമഡി ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ കൂളായ സംവിധായകനാണ്. കൃത്യമായ ഗൃഹപാഠം ചെയ്താണ് അദ്ദേഹം ഒരോ രംഗത്തേയും സമീപിക്കുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
ये à¤à¥€ पà¥�ें- ഭാഗ്യം എപ്പോഴും തുണയ്ക്കില്ലെന്ന് നിവിന്‍ പോളി
ये à¤à¥€ पà¥�ें- "ഈ പുരസ്കാരം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല; വിനായകനും മണികണ്ഠനും സമര്‍പ്പിക്കുന്നു": നിവിന്‍ പോളി
ये à¤à¥€ पà¥�ें- ഇതാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി
Adjust Story Font
16