Quantcast

ബോളിവുഡിന്റെ മാന്ത്രിക ശബ്ദം, ഓര്‍മകളിലെ പാട്ടുകാരന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങളിലൂടെ

സംഗീത സംവിയാധകന്‍ ഖേംചന്ദ് പ്രകാശ് ആണ് കിഷോറിന് ആദ്യ ഗാനം സമ്മാനിച്ചത്. 1948 ലെ സിദ്ദി എന്ന സിനിമയിലൂടെ അങ്ങനെ കിഷോര്‍ അരങ്ങേറ്റം കുറിച്ചു

MediaOne Logo

Web Desk

  • Published:

    4 Aug 2018 3:43 AM GMT

ബോളിവുഡിന്റെ മാന്ത്രിക ശബ്ദം, ഓര്‍മകളിലെ പാട്ടുകാരന്‍ കിഷോര്‍ കുമാറിന്റെ ഗാനങ്ങളിലൂടെ
X

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്റെ ശബ്ദം കൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ച ഗായകനായിരുന്നു കിഷോര്‍ കുമാര്‍. നാല് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിനിടയില്‍ നൂറിലധികം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ആ അതുല്യപ്രതിഭയുടെ ജന്മദിനമാണ് ഇന്ന്.

മധ്യപ്രദേശിലെ ഒരു ബംഗാളി കുടുംബത്തില്‍ 1929 ആഗസ്റ്റ് നാലിന് ജനിച്ച അഭാസ് കുമാര്‍ ഗാംഗുലി പിന്നീട് സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട കിഷോര്‍ കുമാറായി മാറുന്നതാണ് കണ്ടത്. സഹോദരന്‍ അശോക് കുമാര്‍ ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചതിന് ശേഷമാണ് കിഷോര്‍ കുമാറെന്ന പേര് സ്വീകരിച്ച് അഭാസ് കുമാര്‍ ചലച്ചിത്ര ലോകത്തെത്തുന്നത്. സംഗീത സംവിയാധകന്‍ ഖേംചന്ദ് പ്രകാശ് ആണ് കിഷോറിന് ആദ്യ ഗാനം സമ്മാനിച്ചത്. 1948 ലെ സിദ്ദി എന്ന സിനിമയിലൂടെ അങ്ങനെ കിഷോര്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് എത്രയേറെ ഗാനങ്ങള്‍ അദ്ദേഹം സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ചു.

സംഗീതം കൂടുതലൊന്നും പഠിക്കാത്ത കിഷോര്‍ തന്റെ ശബ്ദത്തിലൂടെ എല്ലാവരുടെയും പ്രിയപ്പെട്ട ഗായകനായി മാറുകയായിരുന്നു. 1950 മുതല്‍ 1980 കാലഘട്ടത്തില്‍ മുഹമ്മദ് റഫി, മുകേഷ് എന്നിവര്‍ക്കൊപ്പം അദ്ദേഹം ബോളിവുഡ് അടക്കിവാണു. മുഹമ്മദ് റഫിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം വളരെ വലുതായിരുന്നു.

1970, മുതല്‍ 80 വരെ നീണ്ട ഒരു ദശാബ്ദം കിഷോറിന്റെ സുവര്‍ണ കാലഘട്ടമായാണ് അറിയപ്പെട്ടത്. രാജേഷ് ഖന്ന, അമിതാഭ് ബച്ചന്‍, ദിലീപ് കുമാര‍്, ശശി കപൂര്‍, ഷമ്മി കൂപ്‍, അനില്‍കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കായെല്ലാം അദ്ദേഹം പാടി. ഇതില്‍ രാജേഷ് ഖന്നക്ക് വേണ്ടിയായിരുന്നു കൂടുതല്‍ ഗാനം ആലപിച്ചത്. 92 സിനിമകളില്‍ നിന്ന് 245 ഗാനങ്ങള്‍ രാജേഷ് ഖന്നക്കായി മാത്രം ആലപിച്ചു. അമിതാഭിനായി 131 ഉം. മികച്ച ഗായകനുള്ള ഫിലിംഫെയര്‍ പുരസ്കാരം ഏറ്റവും കൂടതല്‍ തവണ നേടിയതും കിഷോര്‍ തന്നെ. എട്ട് തവണ, 19 തവണ നോമിനേറ്റ് ചെയ്യപ്പെട്ടു. ഹിന്ദിക്ക് പുറമെ ബംഗാളി, മറാത്തി, കന്നഡ, ഗുജറാത്തി, മലയാളം തുടങ്ങിയ ഭാഷകളിലും പാടി.

ഗായകന്‍ എന്നതിന് പുറമെ ഹാസ്യ നടന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍,നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലയിലും അദ്ദേഹം കഴിവ് തെളിയിച്ചു. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുന്ന വേളയില്‍ 1987 ലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. ഒട്ടേറെ ഗാനങ്ങള്‍ക്ക് തന്റെ ശബ്ദം ബാക്കിവെച്ച്.

TAGS :

Next Story