ഫിദ സംവിധായകന്റെ പുതിയ ചിത്രത്തിലും സായ് പല്ലവി; നായകന്‍ വിക്രത്തിന്റെ മകന്‍
തമിഴിലും തെലുങ്കിലും ചിത്രം നിര്‍മ്മിക്കുമെന്നാണ് സൂചന.
ഫിദയുടെ വന്‍ വിജയത്തിനു ശേഷം നടി സായ് പല്ലവിയും സംവിധായകന്‍ ശേഖര്‍ കമ്മൂലയും വീണ്ടും ഒന്നിക്കുന്നു. വിക്രത്തിന്റെ മകന്‍ ധ്രുവിന്റെ നായികാവേഷത്തിലാണ് സായി എത്തുന്നത്.തമിഴിലും തെലുങ്കിലും ചിത്രം നിര്‍മ്മിക്കുമെന്നാണ് സൂചന. പ്രണയത്തിന് പ്രമേയം ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല.
ധ്രുവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാകും ഇത്. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലാണ് ധ്രുവ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാഘവപുടിയുടെ ചിത്രം പടി പടി ലെച്ചേ മനസ്സിലാണ് സായ് പല്ലവിയുടെ പുതിയ ചിത്രം. ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകന്‍.
സായി പല്ലവിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായിരുന്നു ഫിദ. വരുണ്‍ തേജയായിരുന്നു ചിത്രത്തിലെ നായകന്‍. തെലുങ്കിലെ പോലെ മലയാളത്തിലും ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
ये à¤à¥€ पà¥�ें- സായ് പല്ലവി ചിത്രം 'ഫിദാ'യുടെ മോഷന്‍ പോസ്റ്ററെത്തി
ये à¤à¥€ पà¥�ें- മലര്‍ ഇനി ഡോ. സായ് പല്ലവി
ये à¤à¥€ पà¥�ें- സായ് പല്ലവി ചിത്രം ഫിദയുടെ ട്രെയിലറെത്തി
Next Story
Adjust Story Font
16