കേരളം അതിഭീകരമായ അവസ്ഥയില്‍, ആവുന്ന വിധം സഹായിക്കുക; പ്രളയദുരിതം പങ്കുവച്ച് സയനോര
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രയിലെ ദുരിതവും സയനോര പങ്കുവച്ചു.
കേരളം അതിഭീകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്, എല്ലാവരും ആവുന്ന വിധത്തില്‍ ദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഗായിക സയനോര. ഫേസ്ബുക്ക് ലൈവിലൂടെയാണ് സയനോര സഹായം അഭ്യര്‍ത്ഥിച്ചത്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രയിലെ ദുരിതവും സയനോര പങ്കുവച്ചു. തിരുവനന്തപുരം മുതല്‍ പട്ടാമ്പി വരെ ട്രയിനില്‍ ആണ് യാത്ര ചെയ്തതെന്നും വളാഞ്ചേരിയില്‍ നിന്നും ഒരു വണ്ടിയില്‍ കോഴിക്കോടേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും ലൈവില്‍ പറയുന്നു. അതിഭീകരമായ അവസ്ഥയാണുള്ളതെന്നും കണ്ട കാഴ്ചയെല്ലാം വിശദീകരിക്കാന്‍ പോലും പറ്റില്ലെന്നും സയനോര പറഞ്ഞു.
Pls listen to this. People iv seen things which is inexplainable. All the rivers and houses sinking , the whole of...
Posted by Sayanora Philip on Thursday, August 16, 2018
ये à¤à¥€ पà¥�ें- നാക്കിന് ലൈസന്‍സില്ലെന്നറിയാം, പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കരുത്; പിസിയോട് സയനോര
ये à¤à¥€ पà¥�ें- ഇതാ ഒരു ചക്കപ്പാട്ട്; സയനോര ഈണമിട്ട ഗാനം കാണാം
Next Story
Adjust Story Font
16