മലയാളികള്‍ക്കായി എ.ആര്‍ റഹ്മാന്‍ പാടി; ഡോണ്ട് വറി കേരള
നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്


കേരളം പ്രളയക്കെടുതിയില്‍ കഴിയുമ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും സഹായം ഒഴുകുകയാണ്. അന്യ സംസ്ഥാനങ്ങളും കേരളത്തിന് കൈത്താങ്ങായി രംഗത്തുണ്ട്. സിനിമാരംഗത്തുള്ളവരും മികച്ച പിന്തുണയാണ് മലയാളത്തിന് നല്‍കുന്നത്.
കഴിഞ്ഞ ദിവസം ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍ ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് പാട്ടായ 'മുസ്തഫ മുസ്തഫ' എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്. എആര്‍ആര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Next Story
Adjust Story Font
16