Quantcast

പ്രളയദുരന്തം കണക്കിലെടുത്ത് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റി

ജനം പ്രളയദുരതന്തം നേരിടുന്ന പശ്ചാത്തലത്തില്‍ ഓണത്തിന് സിനിമകളൊന്നും റീലീസ് ചെയ്യേണ്ടെന്നാണ് സിനിമാ സംഘടനകളുടെ സംയുക്ത തീരുമാനം

MediaOne Logo

Web Desk

  • Published:

    24 Aug 2018 6:28 AM GMT

പ്രളയദുരന്തം കണക്കിലെടുത്ത് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റി
X

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒാണത്തിന് റിലീസിനൊരുങ്ങി നിന്ന നിരവധി ചിത്രങ്ങളുടെ റിലീസ് മാറ്റി. ഇപ്പോള്‍ റിലീസ് ചെയ്താല്‍ നഷ്ടമാകുമെന്ന കണക്കുകൂട്ടലിലാണ് റിലീസ് മാറ്റാന്‍ സിനിമാ സംഘടനകളടെ സംയുക്ത യോഗം തീരുമാനിച്ചത്. ഈ ചിത്രങ്ങളെല്ലാം സെപ്റ്റംബറില്‍ തിയറ്റില്‍ എത്തും. ജനം പ്രളയദുരതന്തം നേരിടുന്ന പശ്ചാത്തലത്തില്‍ ഓണത്തിന് സിനിമകളൊന്നും റീലീസ് ചെയ്യേണ്ടെന്നാണ് സിനിമാ സംഘടനകളുടെ സംയുക്ത തീരുമാനം. പ്രളയത്തില്‍ 30 കോടിയുടെ നഷ്ടമാണ് സിനിമാ മേഖലക്കുണ്ടായത്. നാല് തിയറ്ററുകള്‍ നശിക്കുകയും ചെയ്തു

ഓണം റീലീസായെത്തെണ്ടിയിരുന്നു ടോവിനോ തോമസിന്റെ തീവണ്ടിയും പൃഥ്വിരാജിന്റെ രണവും സെപ്റ്റംബര്‍ 7നെത്തും. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ബിജുമേനോന്റെ പടയോട്ടം എന്നീ ചിത്രങ്ങള്‍ 14നെത്തും. ഫഹദിന്റെ വരത്തന്‍ 20ന് റീലീസ് ചെയ്യും.

ഓണത്തിനെത്തുമെന്നറിയിച്ച ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ഒക്ടോബറിലേക്കാണ് മാറ്റിയത്. മോഹന്‍ലാലിന്റെ ഒടിയനും ഡ്രാമയും ഒക്ടോബറിലാണെത്തുക. റീലീസ് തീയതി പിന്നീട് തീരുമാനിക്കും . എന്നാല്‍ ഓണത്തിന് മുന്‍പ് റിലീസ് ചെയ്യേണ്ടിയിരുന്ന ലാഫിങ് അപ്പാര്‍ട്ട്മെന്റ് ഇന്ന് തിയേറ്ററുകളിലെത്തും. ഓണച്ചിത്രങ്ങള്‍ നിര്‍ബന്ധമായും രണ്ടാഴ്ച പ്രദര്‍ശിപ്പിക്കുമെന്ന് തിയറ്റര്‍ ഉടമകളും സമ്മതമറിയിച്ചിട്ടുണ്ട്.

TAGS :

Next Story