Quantcast

തനി ഒരുവന്റെ രണ്ടാം ഭാഗം വരുന്നു

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് സംവിധായകന്‍ മോഹൻ രാജയും ജയം രവിയും പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 Aug 2018 6:45 AM

തനി ഒരുവന്റെ രണ്ടാം ഭാഗം വരുന്നു
X

അരവിന്ദ് സാമിയും ജയം രവിയും ഒന്നിച്ച തനി ഒരുവന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്ന് സംവിധായകന്‍ മോഹൻ രാജയും ജയം രവിയും പറഞ്ഞു.

2015ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. നയന്‍താരയായിരുന്നു നായിക. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അരവിന്ദ് സാമിയെത്തിയത്. നായകനെക്കാള്‍ തിളങ്ങിയതും സാമി അവതരിപ്പിച്ച ഡോ. സിദ്ധാര്‍ത്ഥ് എന്ന വില്ലനായിരുന്നു. എ.എസ്.പി മിത്രന്‍ എന്ന വേഷത്തിലാണ് ജയം രവിയെത്തിയത്. നാസര്‍, രാഹുല്‍ മാധവ്, ഗണേഷ് വെങ്കിട്ടരാമന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

ये भी पà¥�ें- മുണ്ടുടുത്ത്, മീശ പിരിച്ച് അരവിന്ദ് സാമി; ഭാസ്കര്‍ ദ റാസ്കല്‍ തമിഴ് ട്രയിലര്‍ കാണാം

TAGS :

Next Story