Quantcast

‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ ടൊവിനോ

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

MediaOne Logo

Web Desk

  • Published:

    3 Sep 2018 10:09 AM GMT

‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ ടൊവിനോ
X

സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വില്‍ ടൊവിനോ തോമസ് നായകനാകുന്നു. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്‍റെ പ്രമേയം. കഴിഞ്ഞ ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ചിത്രത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതിലെ സന്തോഷം പ്രകടിപ്പിച്ച് ടൊവിനോ ഫേസ് ബുക്ക് പേജില്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.

മധു അമ്പാട്ടാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധായകനായത്.

So it’s official now ! Blessed to work with this amazing cast and crew !!! 😊 #AndTheOscarGoesTo...

Posted by Tovino Thomas on Sunday, September 2, 2018
TAGS :

Next Story