Quantcast

രമണൻ: അല്ല മുതലാളി, എന്താ നമ്മുടെ ഭാവി പരിപാടി?ഗംഗാധരൻ: എന്തു ഭാവി? വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യിലാ നമ്മുടെ ഭാവി...പഞ്ചാബി ഹൌസ് ചിരിപടര്‍ത്തിയിട്ട് 20 വര്‍ഷം

മുതലാളിത്തത്തിനെതിരെ ശബ്ദമുയര്‍ത്തിയ ആളാണ് രമണനെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. 

MediaOne Logo

Web Desk

  • Published:

    4 Sep 2018 7:27 AM GMT

രമണൻ: അല്ല മുതലാളി, എന്താ നമ്മുടെ ഭാവി പരിപാടി?ഗംഗാധരൻ: എന്തു ഭാവി? വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യിലാ നമ്മുടെ ഭാവി...പഞ്ചാബി ഹൌസ് ചിരിപടര്‍ത്തിയിട്ട് 20 വര്‍ഷം
X

''രമണൻ: ഇതെന്താണെന്നു നോക്കിയേ

ഗംഗാധരൻ: കല്ലാസ്

രമണൻ: കല്ലാസല്ല കള്ളാസ്''

ഈ ഡയലോഗ് കേട്ടാല്‍ ആരാണല്ലേ ചിരിക്കാത്തത്..ഇതു മാത്രമല്ല പഞ്ചാബി ഹൌസിലെ ഓരോ രംഗവും മലയാളിയെ പൊട്ടിപൊട്ടി ചിരിപ്പിക്കുന്നതാണ്. ചിരിമരുന്നിന് തീ കൊളുത്തുന്നതാകട്ടെ രമണനും ഗംഗാധരന്‍ മുതലാളിയും. പഞ്ചാബി ഹൌസ് പുറത്തിറങ്ങിയിട്ട് 20 വര്‍ഷം തികയുമ്പോഴും രമണനും ഗംഗാധരന്‍ മുതലാളിയും ജബ ജബ പറയുന്ന ഉണ്ണിയുമൊന്നും മലയാളികളുടെ ചിരി സ്ക്രീനില്‍ നിന്നും മാഞ്ഞിട്ടില്ല. ഇപ്പോഴും ട്രോളുകളിലെ സൂപ്പര്‍താരങ്ങളാണ് രമണനും ഗംഗാധരന്‍ മുതലാളിയും.

മുതലാളി...മുതലാളി ഒരു ചെറ്റയാണ്

മുതലാളിത്തത്തിനെതിരെ ശബ്ദമുയര്‍ത്തിയ ആളാണ് രമണനെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. കളര്‍ഫുള്ളായ സുതാര്യമായ ജൂബ്ബ ധരിച്ച രമണന്‍..മുതലാളിയെ ലവലേശം ഭയമില്ലാത്ത രമണന്‍...നായകന്‍ ദിലീപായിരുന്നെങ്കിലും ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണനായിരുന്നു കൂടുതല്‍ ചിരി പടര്‍ത്തിയത്. ട്രോളുകളുടെ രാജാവായിരുന്നു രമണന്‍. രമണന്റെ ഹെയര്‍ സ്റ്റൈല്‍ കിംഗ് ഖാന്‍ വരെ കോപ്പിയടിച്ചുവെന്നാണ് ട്രോളന്‍മാരുടെ കണ്ടുപിടിത്തം.

ഗംഗാധരന്‍ മുതലാളിയില്ലെങ്കില്‍ രമണനില്ല

ബോട്ടില്ലാത്ത ബോട്ട് മുതലാളി അതായിരുന്നു കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ച ഗംഗാധരന്‍ മുതലാളി. രമണനൊപ്പം കട്ടക്ക് നിന്ന മുതലാളിയുടെ ഡയലോഗുകള്‍ ആരാണ് ഓര്‍ത്തോര്‍ത്ത് ചിരിക്കാത്തത്.

രമണനും ഗംഗാധരന്‍ മുതലാളിയും തമ്മിലുള്ള ചില സംഭാഷണങ്ങള്‍

*ഗംഗാധരൻ: ഡാഡിയെ നിനക്കറിയാവോ

രമണൻ: അത് മമ്മിക്കറിയാലോ

ഗംഗാധരൻ: മമ്മിയെ നിനക്കറിയാം ല്ലേ

രമണൻ: അത് ഇവനറിയാലോ

ഗംഗാധരൻ: അതിനു ഇവൻ ആരാടാ

രമണൻ: അത് അവർക്കറിയാലോ

ഗംഗാധരൻ: ആർക്കു

രമണൻ: ഡാഡിക്കും മമ്മിക്കും

ഗംഗാധരൻ: ഡാഡിയും മമ്മിയും ആരാടാ ...എടാ ഇവനാരാണെന്നു അറിയാതെ അവരോട് ചോദിക്കാൻ പറ്റുമോ

രമണൻ: ഇവൻ ആരാ എന്നറിയാൻ ഒരു ഐഡിയ ..ഇവന്റെ ഒരു ഫോടോ എടുത്തിട്ട ഇവനെ തന്നെ കാണിച്ചിട്ട് ഇതാര എന്ന് ഇവനോട് തന്നെ ചോദിച്ചാൽ പോരെ അപ്പൊ അവൻ പറയില്ലേ

*രമണൻ: മുതലാളീ നമ്മുക്കൊരു തീരുമാനം ഉണ്ടാക്കാം നമ്മൾ നേരെ പഞ്ചാബി ഹൌസിലേക്ക് ചെല്ലുന്നു

ഗംഗാധരൻ: എന്നിട്ട്

രമണൻ: മര്യാദയ്ക്ക് ബോട്ട് വിട്ടു തരാൻ പറയുന്നു

ഗംഗാധരൻ: എന്നിട്ട്

രമണൻ: അപ്പൊ അവർ ബോട്ട് വിട്ടു തരില്ല എന്ന് പറയുന്നു

ഗംഗാധരൻ: അപ്പൊ

രമണൻ: അപ്പൊ ഒരു തീരുമാനം ആയില്ലേ

*രമണൻ: ഇതെന്താ ഇത് എന്ത് പറ്റി മുതലാളീ

ഗംഗാധരൻ: ദേ ഇത് ശരിയാവില്ല ..അവൻ ജെട്ടി ഇട്ടിരിക്കുന്നു

രമണൻ: അത് കൊണ്ട്

ഗംഗാധരൻ: ഞാൻ ഇട്ടിട്ടില്ലെടാ

രമണൻ: ഒരു ബോട്ട് തിരിച്ചു പിടിക്കാൻ വരുമ്പോഴെങ്കിലും ഷഡി ഇട്ടൂടെ

ഗംഗാധരൻ: അത് ഇവിടെയാട

രമണൻ: ഇവിടെയോ

ഗംഗാധരൻ: അത് ബോട്ടിന്റെ മോളിൽ ഉണക്കാൻ ഇട്ടപ്പോഴല്ലേ ഇവർ പിടിച്ചോണ്ട് വന്നത്

രമണൻ: അപ്പൊ ആദ്യം അത് ചോദിച്ചാലോ

ഗംഗാധരൻ: പോടാ

*മനീന്ദർ സിംഗ്: ഊം എന്ത് പറ്റി ധൈര്യം ചോർന്നു പോയോ

രമണൻ: ഏയ്‌ വല്ലതും ചോർന്നു പോയാൽ തടയാൻ ഒന്നും ഇട്ടിട്ടില്ല എന്ന് പറയുവായിരുന്നു

*രമണൻ: അല്ല മുതലാളി, എന്താ നമ്മുടെ ഭാവി പരിപാടി?

ഗംഗാധരൻ: എന്തു ഭാവി? വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാ നമ്മുടെ ഭാവി.

പഞ്ചാബി ഹൌസ് എന്ന സിനിമ

1998ലാണ് പഞ്ചാബി ഹൌസ് പുറത്തിറങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ന്യൂ സാഗാ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. ദിലീപിന്റെ കരിയറിലെ മികച്ച ചിത്രം കൂടിയായ പഞ്ചാബിഹൌസ് പ്രദര്‍ശന വിജയവും നേടിയിരുന്നു. ജോമോള്‍, മോഹിനി എന്നിവരായിരുന്നു നായികമാര്‍. ലാല്‍, ജനാര്‍ദ്ദനന്‍, തിലകന്‍, എന്‍.എഫ് വര്‍ഗീസ്, ഇന്ദ്രന്‍സ്, തിലകന്‍, നീന കുറുപ്പ് എന്നിങ്ങനെ വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിലെ എസ്.രമേശന്‍ നായര്‍ രചിച്ച് സുരേഷ് പീറ്റേഴ്സ് ഈണമിട്ട ഗാനങ്ങളും ഹിറ്റായിരുന്നു.

TAGS :

Next Story