‘ജാതിവ്യത്യാസത്തെ തകർക്കാൻ കിട്ടുന്ന എല്ലാ അവസരവും ഉപയോഗിക്കും’; പാ രഞ്ജിത്
ജാതിവ്യത്യാസത്തെ ക്കുറിച്ച് സംസാരിക്കുമ്പോൾ എന്നെ ജാതി ഭ്രാന്തനാക്കുമെന്ന് സംവിധായകൻ പാ രഞ്ജിത്. പരിയറും പെരുമാൾ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് പാ രഞ്ജിത്ത് തന്റെ നിലപാട് വ്യകത്മാക്കിയത്. എത്ര തന്നെ ആരൊക്കെ എതിർത്താലും ഞാൻ എനിക്ക് ലഭ്യമാകുന്ന എല്ലാ അവസരങ്ങളിലും എന്റെ രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കുമെന്ന് പാ രഞ്ജിത്ത് പറഞ്ഞു.
‘എനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഇവിടത്തെ ജാതി വ്യത്യാസങ്ങളെ കുറിച്ച് സംസാരിക്കും. എനിക്കെതിരെ ഒരുപാട് വിമർശനങ്ങളുണ്ടെന്നറിയാം, ഒരുപാട് പേർ സംസാരിക്കുന്നിണ്ടെന്നറിയാം, എല്ലാവിധ ജാതിവ്യവസ്ഥകളെയും എതിര്‍ക്കാന്‍ തക്കവണ്ണമുള്ള മനോഭാവം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. ജാതി അടിസ്ഥാനത്തിലുള്ള സമൂഹത്തെ നാം എതിർത്ത് തോൽപിക്കണം, അതിന് എനിക്ക് നിങ്ങളുടെയെല്ലാം പിന്തുണ വേണമെന്നും’ പാ രഞ്ജിത്ത് പറഞ്ഞു.
ജാതി വിരുദ്ധ രാഷ്ട്രീയം തന്റെ സിനിമകളിലൂടെ തുറന്ന് കാണിച്ച സംവിധായകനാണ് പാ രഞ്ജിത്ത്. അംബേദ്‌കർ രാഷ്ട്രീയത്തെ ഇന്ത്യൻ സിനിമകളിൽ ആഘോഷമാക്കിയത് പാ രഞ്ജിത്ത് സിനിമകളിലൂടെയാണ്. പാ രഞ്ജിത്തിന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭമാണ് നവാഗതനായ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പരിയറും പെരുമാള്‍. കതിര്‍, ആനന്ദി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം പാ രഞ്ജിത്തിന്റെ തന്നെ നീലം കളക്റ്റീവ് ആണ് നിർമിക്കുന്നത്.
ये à¤à¥€ पà¥�ें- പാ രഞ്ജിത്ത് നിർമാണം, മാരി സെൽവരാജ് സംവിധാനം; ‘പരിയറും പെരുമാളി’ലെ ഗാനങ്ങൾ പുറത്ത്
Adjust Story Font
16