‘ലവ്‍രാത്രി’ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു; സല്‍മാന്‍ ഖാനെതിരെ കേസ്
ഹിന്ദു ആഘോഷമായ നവരാത്രിയുമായി ബന്ധപ്പെട്ടാണ് ‘ലവ്‍രാത്രി’ എന്ന തലക്കെട്ടെന്നും ഇത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ആണ് പരാതി.
സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേരായ 'ലവ്‍രാത്രി' ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായ പരാതിയില്‍ സല്‍മാന്‍ ഖാനെതിരെ കേസ്. പരാതിയില്‍ സല്‍മാന്‍ ഖാനടക്കെ എട്ട് താരങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബീഹാറിലെ മുസഫര്‍പൂര്‍ കോടതി ഉത്തരവിട്ടു.
'ലവ്‍രാത്രി'ക്കെതിരെ ഒരു അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതി ഉത്തരവ്. ഹിന്ദു ആഘോഷമായ നവരാത്രിയുമായി ബന്ധപ്പെട്ടാണ് 'ലവ്‍രാത്രി' എന്ന തലക്കെട്ടെന്നും ഇത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ആണ് പരാതി. 9ദിവസങ്ങളിലായി നടക്കുന്ന ഹൈന്ദവ ആഘോഷമാണ് നവരാത്രി. എല്ലാ വര്‍ഷവും ഈ ദിവസങ്ങളില്‍ ദുര്‍ഗദേവിക്കായുള്ള ആരാധനയാണ് നടത്തിവരുന്നത്.
ഈ വര്‍ഷം ആദ്യം വിശ്വഹിന്ദുപരിഷത്തും സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തെ ഒരു തിയറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വി.എച്ച്.പിയുടെ വെല്ലുവിളി. ആയുഷ് ശര്‍മ, വരിന ഹുസൈന്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രമായ ‘ലവ്‍രാത്രി’ ഒക്ടോബര്‍ 5നാണ് റിലീസിനെത്തുന്നത്.
Adjust Story Font
16