ഒരു കോടിയിലധികം കാഴ്ചക്കാര്‍; മലയാളികള്‍ അടക്കിപ്പൊളിച്ച തമിഴ് ആല്‍ബം കാണാം
മൌനം സൊല്ലും വാര്‍ത്തകള്‍ എന്ന സംഗീത ആല്‍ബം ഒരു പക്ഷേ നിങ്ങളില്‍ പലരും കണ്ടും കാണും. 2017 ഫെബ്രുവരി 9ന് യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തിട്ടുള്ള ഈ മ്യൂസിക് വീഡിയോ ഇതുവരെ കണ്ടത് 12,136,393 പേരാണ്.
ഒരു കോടിയിലധികം കാഴ്ചക്കാരുമായി മലയാളികള്‍ തകര്‍ത്തഭിനയിച്ച തമിഴ് ആല്‍ബം യു ട്യൂബില്‍ കത്തിക്കയറുകയാണ്. മൌനം സൊല്ലും വാര്‍ത്തകള്‍ എന്ന സംഗീത ആല്‍ബം ഒരു പക്ഷേ നിങ്ങളില്‍ പലരും കണ്ടും കാണും. 2017 ഫെബ്രുവരി 9ന് യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തിട്ടുള്ള ഈ മ്യൂസിക് വീഡിയോ ഇതുവരെ കണ്ടത് 12,136,393 പേരാണ്. മ്യൂസിക്247 ആണ് ആല്‍ബം റിലീസ് ചെയ്തത്. ഗാനരചയിതാവ് ഒഴികെ മൌനം സൊല്ലും വാര്‍ത്തകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെല്ലാം മലയാളികളായിരുന്നു.
പേസാമല്‍ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അമൃത ജയകുമാറും നിതിന്‍ രാജുമാണ്. ജയകുമാര്‍ എന്‍ ന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് സിദ്ധാര്‍ത്ഥ പ്രദീപ്. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ വിനീത കോശി, അഭിമന്യു രാമാനന്ദന്‍, രഞ്ജിത് ശേഖര്‍ നായര്‍, സുജിത് വാര്യര്‍ എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാഹുല്‍ റിജി നായരാണ് സംവിധാനം.
Adjust Story Font
16