മഹാ പ്രളയം സിനിമയാകുന്നു: 2403എഫ്.ടിയിലൂടെ അതിജീവനത്തിന്‍റെ കഥ പറയുന്നത് ജൂഡ് ആന്‍റണി ജോസഫ്
2403എഫ്.ടി എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാനിധ്യമറിയിച്ചവരെക്കുറിച്ചുള്ള സിനിമയാണെന്ന് ജൂഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
കേരളത്തെ നടുക്കിയ മഹാപ്രളയവും അതിജീവനവും കേന്ദ്രബിന്ധുക്കളാക്കി ജൂഡ് ആന്‍റണി ജോസഫ് സിനിമയായി അണിയിച്ചൊരുക്കുന്നു. 2403എഫ്.ടി എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാനിധ്യമറിയിച്ചവരെക്കുറിച്ചുള്ള സിനിമയാണെന്ന് ജൂഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
2403എഫ്.ടി എന്ന പേരും പോസ്റ്ററിലെ ചിത്രവും പശ്ചാത്തലം ഇടുക്കിയാണെന്ന് സൂചിപ്പിക്കുന്നു. ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ജൂഡ് ആന്‍റണി ജോസഫും ജോണ്‍ മന്തിക്കലും ചേര്‍ന്നാണ്. ജോമോന്‍ ടി ജോണ്‍ ചായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രം 2019ല്‍ തിയറ്ററുകളിലെത്തും.
ജൂഡ് ആന്‍റണി ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രളയത്തില്‍ എന്‍റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ ,ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ..
അതെ നമ്മുടെ അതിജീവനത്തിന്‍റെ കഥ.
പ്രളയത്തില്‍ എന്‍റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും,...
Posted by Jude Anthany Joseph on Sunday, September 16, 2018
Adjust Story Font
16