ഭയക്കരുത്, പ്രതികരിക്കണം; സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞ് രാധിക ആപ്തെ
അടുത്ത കാലത്ത് ഷൂട്ടിങിനിടെയുണ്ടായ മോശം അനുഭവമാണ് രാധിക തുറന്നുപറഞ്ഞത്.
നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ ഭയക്കാതെ തുറന്നുപറയണമെന്ന് നടി രാധിക ആപ്തെ. എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരമാണ്. എല്ലാം തുറന്നുപറയാനുള്ള ധൈര്യം നേടാന്‍ ശക്തമായ പിന്തുണ ആവശ്യമാണ്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് രാധിക ആപ്തെ പറഞ്ഞു.
സിനിമയിലെ പുരുഷ മേല്‍ക്കോയ്മയ്ക്കും കാസ്റ്റിങ് കൌച്ചിനുമെതിരെ നേരത്തെ തന്നെ പ്രതികരിച്ച നടിയാണ് രാധിക. ഇത്തരത്തില്‍ തുറന്നുപറയുന്ന തനിക്കും സഹപ്രവര്‍ത്തകരില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് രാധിക വെളിപ്പെടുത്തി. അടുത്ത കാലത്ത് ഷൂട്ടിങിനിടെയുണ്ടായ മോശം അനുഭവമാണ് നടി തുറന്നുപറഞ്ഞത്.
"ഷൂട്ടിങ് കഴിഞ്ഞ ശേഷം മുറിയിലേക്ക് പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒരാളും എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ വിളിക്കാം, വേണമെങ്കില്‍ മസാജ് ചെയ്തുതരാമെന്ന് അയാള്‍ പറഞ്ഞു. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി", രാധിക പറഞ്ഞു.
താന്‍ ഇക്കാര്യം മറച്ചുവെയ്ക്കാതെ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ അയാളെ വിളിച്ച് സംസാരിച്ചു. അയാള്‍ മാപ്പ് പറഞ്ഞ ശേഷമാണ് ആ വിഷയം അവസാനിച്ചതെന്നും പിന്നീട് അയാള്‍ ഒരു തരത്തിലും തന്നെ ശല്യപ്പെടുത്തിയില്ലെന്നും രാധിക പറഞ്ഞു.
ഹോളിവുഡിലെ പോലെ ബോളിവുഡിയില്‍ മീ ടൂ തുറന്നുപറച്ചില്‍ നടക്കാത്തതിന് കാരണം ലൈംഗികാതിക്രമം നേടിടേണ്ടിവരുന്നവര്‍ക്ക് ഭയത്തില്‍ നിന്നും മോചിതരാവാന്‍ കഴിയാത്തതുകൊണ്ടാണെന്നും രാധിക ആപ്തെ അഭിപ്രായപ്പെട്ടു.
Adjust Story Font
16